താൾ:Karnabhooshanam.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
71


തർക്കശാസ്ത്രത്തിലല്ലാതെ ധനുർവേദത്തിലില്ല; യോദ്ധാക്ക ളുടെ ഇടയിൽ ജാതിചിന്ത വേണ്ടെന്നു സാരം. കാണ്ഡപൃഷ്ഠൻ= കുലത്തിനു നിന്ദ്യമായ വൃത്തിയോടുകൂടിയവൻ. ബ്രാഹ്മണനായി ജനിച്ച് ആയുധവിദ്യയാൽ ജീവിക്കുന്നവൻ. ധൃതരാഷ്ട്രർക്കു കണ്ണില്ലെങ്കിലും ചെവിയുണ്ടെന്നും (കർണ്ണനോടു കൂടാത്തവനല്ലെന്നും) ഇതു കേട്ടാൽ അങ്ങയെ ശിക്ഷിക്കുമെന്നും താല്പര്യം. പുഷ്കലം=പൂർണ്ണം. സ്വരാജ്യം=സ്വർഗ്ഗം. സ്വതന്ത്രമായി സ്വർഗ്ഗത്തിൽ (അത്രമാത്രം ഉയരത്തിൽ) പരിലസിക്കുന്ന ജ്യോതിർബിംബം നാം ഫൂ എന്ന് ഊതിയാൽ കെടുന്നതല്ല. ആ ഫൂൽകാരം അവിടെ എത്തുന്നതുമല്ല.

29. സ്വർണ്ണം (നല്ലാർക്ക്) സ്ത്രീകൾക്ക് ആഭരണമാകുന്നതു പോലെ സ്വർണ്ണസന്നിഭനായ ഉത്തമപുരുഷൻ ഏതെല്ലാം സങ്കടത്തിലും നല്ലവർക്ക് അലങ്കാരമാകാതെ നിവൃത്തിയില്ല. കിഴങ്ങിൽ ചളിയുണ്ടെന്നു വിചാരിച്ചു താമരപ്പൂവിലെ തേൻ കുടിക്കാതെ മധുരപ്രിയമായ വണ്ടിരിക്കുന്നുണ്ടോ? അതുപോലെ ഗുണഗ്രാഹികളായ സത്തുക്കൾ ഗുണവാന്മാരുടെ ഉല്പത്തി പരിശോധിക്കാറില്ല. ബാഹുജന്മാർ=രാജാക്കന്മാർ. വംശം=കുലം(മുളയെന്നും) കർണ്ണൻ തന്റെ ബാഹുവീര്യത്താൽ നൂതനമായി ഒരു രാജവംശം സ്ഥാപിക്കും. വെള്ളെഴുത്തുള്ളവർക്കും ആനയെക്കാണാൻ പ്രയാസമില്ലാത്തതുപോലെ ജാതിചിന്തയുള്ള അങ്ങേയ്ക്കും കർണ്ണന്റെ ലോകോത്തരമായ മാഹാത്മ്യം ഗ്രഹിക്കുവാൻ പ്രയാസമില്ല. പാതിത്യം=പതിത്വം. ത്രിപുരദഹനത്തിൽ ബ്രഹ്മാവ് ശിവനു സുതനായി തേർ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/67&oldid=161892" എന്ന താളിൽനിന്ന് ശേഖരിച്ചത്