താൾ:Karnabhooshanam.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീരദവാഹനൻ = മേഘവാഹനൻ, അദ്ദേഹത്തിന്റെ അഭ്യർത്ഥനയാകുന്ന യന്ത്രം വാസുകിയുടെപല്ലുപറിക്കുമോ? പത്മാക്ഷൻ = പത്മം കൊണ്ടു കളിക്കുന്നവൻ, സൂര്യൻ ആദ്യം അല്പം ഒരു ലാഞ്ഛനത്തിന്റെ രൂപത്തിൽ കണ്ട പുത്രമുഖത്തിന്റെ മ്ലാനത വളർന്നു രാഹുരൂപം കൈക്കൊള്ളുന്നു. മ്ലാനത അനുപപന്നമായ അച്ഛന്റെ വാക്കുകേട്ടതിനാലുണ്ടായതാണു. സൂര്യന്റെ മുന്നിൽ ആ അന്ധകാരം ആവിർഭവിച്ചത് ആശ്ചര്യം തന്നെ. പ്രഭാതം സായംസന്ധ്യയായതു പോലെയും ശരൽക്കാലത്ത് വർഷരാത്രി വന്നതുപോലെയും അദ്ദേഹത്തിനു തോന്നി. ലോക ചക്ഷുസ്സാണെങ്കിലും അപ്പോൾ പുത്രവാത്സല്യചാപത്താൽ അന്ധനാണു.

20. ഏതാവത്ത് = ഇതുവരെയുള്ളത്. കീർത്തി ജീവിച്ചിരിക്കുന്നവന്റെ ധർമ്മപത്നിയാണെന്ന് സൂര്യൻ സമർത്ഥിക്കുവാൻ നോക്കുന്നു. ലോകത്തിന്റെ ദൃഷ്ടിയിൽ നമ്മുടെ നിറം മാറിക്കാണുന്നു. പെട്ടെന്നു കീർത്തി അയശസ്സായും നട്ടുച്ച അർദ്ധരാത്രിയായും പരിണമിക്കും. ഇന്നു അതു തൊഴുന്ന ശിവലിങ്ഗം നാളെ അമ്മിക്കുഴവിയാകാം. പര്യായക്രീഡകൾ = മാറിമാറിയുള്ളവിളയാട്ടുകൾ. ഇപ്പോൾ കുംഭാഭിഷേകം ചെയ്യും; ഉത്തരക്ഷണത്തിൽ കൊള്ളിവയ്ക്കും. ലോല = ഉമിനീർ അത്തയ്യൽ = കീർത്തി ദേവി, ഒരു നിമിഷം ലോകരസന ഉമിനീർപോലെ കീർത്തിയെ വച്ചുകൊണ്ടിരിക്കും. അടുത്ത നിമിഷത്തിൽ ഒന്നുകിൽ മറക്കും; അല്ലെങ്കിൽ ആക്ഷേപിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/63&oldid=161888" എന്ന താളിൽനിന്ന് ശേഖരിച്ചത്