താൾ:Karnabhooshanam.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാർഗ്ഗം; പാപമാകുന്ന ദുഷ്ടമാർഗ്ഗത്തിൽ മാത്രം സഞ്ചരിക്കുന്നവൻ. ഭേഷജം = മരുന്നു്. ഗദങ്ങൾ = രോഗങ്ങൾ.

10. ധൗതം =ക്ഷാളിതം. ആയതം =കുനിഞ്ഞത്. തനിക്ക് ദേവേന്ദ്രനെപ്പോലെ ആയിരം കണ്ണ് ഇല്ലല്ലോ എന്നുള്ള ദുഃഖത്തോടുകൂടി. ഉണ്ടെങ്കിൽ അതുകൊണ്ടെല്ലാം തത്താദൃശനായ പുത്രനെ നോക്കാമായിരുന്നു. ഇന്ദ്രനെ പ്പറ്റിയുള്ള സ്മരണയാണല്ലോ അപ്പോൾ ആദിത്യനു മുൻപിട്ടു നിൽക്കുന്നത്. നിർവൃതി = പരമാനന്ദം.

11. ശങ്ക = തന്റെ വാക്കു പുത്രനു സഹിക്കുമോ എന്നുള്ള സംശയം. രാധേയൻ = രാധയുടെ പുത്രൻ. ആധിരഥൻ = അധിരഥന്റെ പുത്രൻ. ഗോഷ്പദം എങ്ങനെ ക്ഷീരസമുദ്രസന്താനമായ പാരിജാതത്തെ പ്രസവിക്കയില്ലയോ അതുപോലെ കേവലം ഒരു സൂതവംശം നിന്നെ പ്രസവിക്കയില്ല. പാരിജാതവും ദാനശൗണ്ഡമാണല്ലോ. പാണ്ഡുരം = ധവളം. പൃഥയുടെ നാലു പുത്രന്മാരെ നാലു പുരുഷാർത്ഥങ്ങളെന്നും നാലു യുഗങ്ങളെന്നും പറയാമെങ്കിൽ അവരിൽ നീ പ്രഥമവും ഉത്തമവുമായ ധർമ്മവും (സത്യം) കൃതയുഗവുമാണ്, താൻ ജാതനായ ശിശുവിനെ രക്ഷിക്കാത്തതുകൊണ്ടാകുന്നു പശ്ചാത്താപം.

12. ദണ്ഡധരൻ = യമൻ. ചണ്ഡകിരണനെന്നും യമന്റെ അച്ഛനെന്നും ലോകം നിന്ദിക്കുന്ന എനിക്കു കരുണ എവിടെ നിന്നുണ്ടാകും? എന്റെ ശരീരം ദേവന്റേതും ആത്മാവ് അസുരന്റേതുമാണ്. ആനകദുന്ദുഭി = വസുദേവൻ എന്റെ കൃഷ്ണനു ഞാനാണ് വസുദേവൻ, അഥവാ വാസ്തവത്തിൽ പിതാവ്. അധിരഥൻ =

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/59&oldid=161883" എന്ന താളിൽനിന്ന് ശേഖരിച്ചത്