താൾ:Karnabhooshanam.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 പിന്നത്തേയർത്ഥിക്കു ജീവാധികങ്ങളാം
   തന്നസ്ത്ര ശസ്ത്രങ്ങൾ ദാനം ചെയ്തു;

 ആരാമനർജ്ജുനവൈരിയെന്നാചാര്യൻ-
   കേരളനിർമ്മാണകേളികാരൻ.



XXIV





 "ഈവർമ്മകുണ്ഡലദാനത്തിനാലിങ്ങു
   കൈവരും ദോഷം ഞാൻ കണ്ടുവല്ലോ !        630

 മൃത്യുവശഗനാമെന്നല്ലീ ചൊന്നത്
   ചിത്രമിബ്ഭീഷണിയെൻപിതാവേ !

 ഭൂമിയിൽ ജാതനാം ഞാനതു ചെയ്യുകിൽ
   സാമാന്യമാനുഷനാമെന്നല്ലീ ?

 ആവട്ടെ,യായതാണാശാസ്യമിന്നു ഞാൻ
   ദേവനുമമല്ല പുമാനുമല്ല !

 മാനുഷജീവിതമാഹാത്മ്യസർവസ്വം
   നൂനം തദസ്ഥിരഭാവമല്ലീ ?

 നാളെയെന്നോതുവാൻ നാവില്ലാതാക്കുന്ന
   നാന്മുഖൻ താനല്ലീ നമ്യനമ്യൻ        640

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/38&oldid=161860" എന്ന താളിൽനിന്ന് ശേഖരിച്ചത്