താൾ:Kannassa Ramayanam Balakandam.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീമത്

കണ്ണശ്ശരാമായണം

ബാലകാണ്ഡം

ആനന്ദാമൃതസാരം അരൂപം
അശേഷജഗത് പരിപൂൎണ്ണവും ആയേ,
താൻ അന്തവും ആദിയും ഇല്ലാത
ചരാചരഭൂതനിധാനസ്വരൂപം,
മാനംകൊണ്ടു അറിവാൻ അരുതായ് അരു-
മാമറയിന്മുതലായ് ഒരു നാളും
ദീനം വാരാതോരു പരാപര-
ദിവ്യാത്മാനം വന്ധിക്കുന്നേൻ. 1

വന്ദിച്ചേൻ ഗണനായകനാകിയ
വാനോർകോനൊടു വാണിയെ മനസാ;
ചിന്തിച്ചേൻ ഗുരുശർവപദാംബുജ-
ചിന്താമണി; പുനര് ഇതിനരുളാലേ,
മന്ദപ്രജ്ഞന്മാർക്ക് അറിവാനായ്
മനുകുലതിലകനുടെ വൃത്താന്തം ഇത്,
അന്ധൻ ഞാൻ കേവലം എങ്കിലും, ഒട്ടു്
ആയപ്രകാരം ചൊല്ക തുനിഞ്ഞേൻ. 2


"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/4&oldid=152914" എന്ന താളിൽനിന്ന് ശേഖരിച്ചത്