താൾ:Jyothsnika Vishavaidyam 1927.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨
ജ്യോത്സ്നികാ


തിപ്പലീ സൈന്ധവം രണ്ടും തുല്യമായിട്ടരച്ചുടൻ
കവോഷ്ണമായ വെള്ളത്തിൽ കുടിപ്പൂ വിഷശാന്തയേ.
വെളുത്ത ശകപുംഖത്തിൻ വേരരച്ചു കുടിയ്ക്കലാം
വയമ്പും മുളകും കൂട്ടിപേഷിച്ചിട്ടും കുടിയ്ക്കലാം.
നാലൊന്നു ശുണ്ഠിയും കൂട്ടി നീലിക്ഷാമൂലവും തഥാ
ത്ര്യൂഷണം തന്നെ പേഷിച്ചു കുടിയ്ക്കാം കോഷ്ണവാരിയിൽ.
നാരകത്തിലുളായുള്ള പല്ലുണ്ണിയുടെ പത്രവും
ചുക്കും കൂട്ടിയരച്ചിട്ടു സേവിപ്പൂ രാൽ വിഷംകെടും.
ഇന്തുപ്പും കണയും തേനിൽ തുല്യമായിട്ടരച്ചുടൻ
മയത്തിൻ ജലം തന്നിൽ കുടിപ്പൂ രാൽവിഷാപഹം.
അരേണുകമതും നല്ല കൊട്ടവും ചുക്കു തിപ്പലി
മരിചം ഗൃഹധൂമം ച രോഹിണ്യതിവിഷാഭയാ-
തേനും കോഷ്ണാംബുവും കൂട്ടീട്ടിവയെല്ലാമരച്ചുടൻ
കുടിപ്പൂ രാജിലോൽഭൂതവിഷമാശൂ ശമിച്ചുപോം.
മരമഞ്ഞളതും നല്ല ഗോരോചനമതും പുന:
സൈന്ധവേന സമം പിഷ്ട്വാ കുടിപ്പൂ ഗരശാന്തയേ,
നന്ത്യാൎവ്വട്ടമതിന്മൂലം രാജിലാനാം വിഷേ പിബേൽ
അരച്ചു ഗോപികാകന്ദം സ്വാത്മതോയേ പ്രലേപയേൽ,
തകരം ലശൂനം വ്യോഷം സമാംശമിവയൊക്കെയും
തുളസീപത്രതോയത്തിലരച്ചിട്ടു വിലേപയേൽ. ൧൧
കായം കണയുമിന്തുപ്പും നന്നാറി കരളേകവും
രസ്രവത്തിലരച്ചിട്ടു തൊട്ടുതേപ്പൂ വിഷക്ഷയം. ൧൨
പെരിങ്കുരുമ്പയും വേപ്പിൻതൊലിയും വിഷവേഗവും
വ്യോഷമിന്തുപ്പുമൊപ്പിച്ചു തേപ്പൂ ശേഷം കുടിച്ചിട്ടു. ൧൩
മൂൎദ്ധാവിങ്കലുമിട്ടീടാം നസ്യത്തിന്നും ഗുണം തഥാ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/39&oldid=149669" എന്ന താളിൽനിന്ന് ശേഖരിച്ചത്