താൾ:Jaimini Aswamadham Kilippattul 1921.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

104 അശ്വമേധം
ഒക്കവേവിളങ്ങുന്നുവാടുന്നില്ലിവകൊളളാ മർക്കപൌത്രനാമെന്റെതേജസ്സിൻമഹത്വമോ രക്തസംഗമോതത്രകാരണംനിരൂപിച്ചാ ലിത്തരംപൊട്ടിച്ചിരിച്ചോതിക്കൊണ്ടനന്തരം ഹസ്തിസഞ്ചയത്തേയുംനിർഭിർണ്ണമാക്കീടിനാ നസ്ഥിമാംസാന്ത്രങ്ങളുംവേറാക്കിവീഴ്ത്തീടിനാൻ മസ്തകച്യുതങ്ങളാംമൌക്തികങ്ങളെവാരി ബദ്ധകൌതുകംശൂരന്മാർക്കുളളകണ്ഠംതോറും മണ്ഡനംചെയ് വിൻനിങ്ങളെന്നുനിക്ഷേപിച്ചാനീ വണ്ണമേമഹാബലംമിക്കതുംമുടിച്ചവൻ കാളികൂളികൾകാകഗൃദ്ധ്രാദിജാതിക്കെല്ലാം കേളിയേറിടുംഭുക്തിതൃപ്തിയെച്ചെയ്യുംവിദൌ പേടിച്ചുശേഷിച്ചവർപീഡിച്ചുതാനേതിരി ച്ചോടിച്ചെന്നൊളിച്ചൊതുങ്ങീടിനാരത്രാന്തരെ കർണ്ണജൻജയംകൊണ്ടുസിംഹനാദവുംചെയ്തു ദണ്ഡഹസ്തനായുള്ളോരന്തകൻകണക്കിനെ ക്രുദ്ധനായ് വിരോധിവീരാഗമംവീക്ഷിച്ചുംകൊ ണ്ടസ്ഥലത്തിങ്കൽതന്നെചാപവുംനിലത്തൂന്നി നിന്നിതവ്വണ്ണംകണ്ടുയൌവനാശ്വനായുളള മന്നവൻമഹാശ്ചര്യംകയ്ക്കൊണ്ടുചൊല്ലീടിനാൻ "മന്ത്രിപുംഗവന്മാരെവിസ്മയംമത്സാമ്രാജ്യ ഹന്ത്രിയാമവസ്ഥയെക്കണ്ടതില്ലയോനിങ്ങൾ ക്ഷത്രധർമ്മത്തോടഹംയുക്തനായഹർന്നിശം ശത്രുവെന്നൊരുശബ്ദംകേൾക്കാതെയശസ്സിനെ വർദ്ധിപ്പിച്ചനേകാബ്ദകാലമായ്ധരിത്രിതൻ ഭർത്തൃത്വം വഹിയ്ക്കുന്നുഭദ്രമാർന്നിരിയ്ക്കുന്നു വന്നണഞ്ഞെല്ലൊനൂനംഹാനിയിന്നിക്കേവ മുന്നതപ്രഭാവമാമീരിപുത്രയത്താലേ

മുന്നമേഹയേന്ദ്രനെകയ്ക്കൊണ്ടശേഷംരണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/110&oldid=161057" എന്ന താളിൽനിന്ന് ശേഖരിച്ചത്