താൾ:Jaimineeaswamedham 2 part.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

608 അശ്വമേധം
കൈതവാകാരേണദേവകീദേവിതൻ പൈതലായിട്ടുളള ചിന്മയൻതന്നോടു കൂടീലയിച്ചു പോയോരീക്കഥാമൃതം പാടീരസിച്ചുപഠിയ്ക്കുന്നവർക്കുടൻ ഭോഗവും മോക്ഷവുംകൂടെക്കൊടുക്കുമാ ഭോഗകാരുണ്യേനനാരായണൻപരൻ ശങ്കയില്ലെന്നരുൾചെയ്തു പാരീക്ഷിതൻ തങ്കരൾപൂകുളിർപ്പിച്ചുളളമാമുനി ഭോഗീശശായിതൻപാദാരവിന്ദത്തി ലേകീഭവിച്ചുളള ചേതസാപിന്നെയും ശേഷമായുളളകഥാമൃതംസാദരം ഭാഷണം ചെയ്തുതുടങ്ങീപതുക്കവെ സശ്രദ്ധചിത്തനായ് കേൾക്കപാരിക്ഷിത വിസ്രബ്ധനായുളള വീരൻധനഞ്ജയൻ വയ്മ്പകന്നീടാതവണ്ണംവിളങ്ങുന്ന ചെമ്പകാഭിഖ്യമാംഹംസദ്ധ്വജാലയെ ചിത്രമായേറ്റംതുണയ്ക്കുന്നദേവകീ പുത്രനാംദൈവംപിരിഞ്ഞങ്ങുപോയതിൽ ബുദ്ധിക്ഷയംതനിയ്ക്കുണ്ടായതല്പവും പ്രത്യക്ഷമാക്കാതടക്കിവച്ചങ്ങിനെ സൗഖ്യമോടെരണ്ടുവാസരംപിന്നെയും സല്ക്കരിക്കപ്പെട്ടമർന്നുമൂന്നാംദിനെ മിത്രബിംബോദയെസന്നദ്ധനായിവി ല്ലസ്ത്രമെന്നുളള തെല്ലാമെടുത്തശ്രമം സ്യന്ദനംകേറിക്രമത്തിൽപുറപ്പെട്ടു നിന്നനേരം നല്ലഹംസദ്ധ്വജൻനൃപൻ തഞ്ചമൂസഞ്ചയത്തോടും പുറപ്പെട്ടു തഞ്ചമോടുംമുമ്പുറംപുക്കനന്തരം

രുഗ്മിണീപുത്രൻപുകഴ്ന്നസാല്വാനുജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/98&oldid=161042" എന്ന താളിൽനിന്ന് ശേഖരിച്ചത്