താൾ:Jaimineeaswamedham 2 part.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

619 കിളിപ്പാട്ട്
ഒട്ടുംവിവാദമില്ലെങ്ങിനെനാംപട വെട്ടുംവധുക്കളോടെന്നറിഞ്ഞീലഹൊ ഇങ്ങനെപാർത്ഥൻപറഞ്ഞുനോക്കുന്നേര മങ്ങിനെകാണായമയ്ക്കണ്ണിമനുവർ ചെമ്പകപ്പൂവ്വിന്റെവർണ്ണവുംപൂർണ്ണനാ മമ്പിളിയ്കൊത്തമുഖങ്ങളുംപൂണ്ടവർ മിന്നുംമനോഹരിഹാരാദിപൂഞ്ചേല യെന്നുള്ളലങ്കാരമെല്ലാമണിഞ്ഞവർ മന്ദഹാസാദിവിലാസംകലർന്നവർ കുന്നണിക്കൊങ്കകൾകൊണ്ടുതുള്ളുന്നവർ കമ്പമില്ലെന്നഭാവത്തോടുതുണീര മമ്പുവില്ലെന്നിവയെല്ലാംധരിച്ചവർ തുള്ളുംതുരംഗപൃഷ്ഠങ്ങളിൽചേർന്നവർ കൊള്ളുന്നവേഗാലടുത്തുവന്നീടിനാർ ചിത്രമാംവാജിയെപ്പാർത്തിട്ടുസൌവർണ്ണ പത്രവർണ്ണങ്ങളെവായിച്ചറിഞ്ഞവർ മന്ദംചിരിച്ചുപിടിച്ചുനിസ്സംശയം മുന്നടത്തിക്കൊണ്ടുചെന്നുസഭാതലെ ലക്ഷത്തിലർദ്ധമാംമത്തനാഗങ്ങളും ലക്ഷണംചേർന്നുള്ളലക്ഷമശ്വങ്ങളും സാശ്വങ്ങളായിട്ടിരുപതിനായിര മാശ്ചർയ്യശോഭതേടീടുംരഥങ്ങളും എണ്ണങ്ങളില്ലാതവണ്ണംമിടുക്കുള്ള പെണ്ണങ്ങളായുള്ളകാലാൾഗണങ്ങളും വട്ടത്തിലൊപ്പംവളഞ്ഞുവിളങ്ങുന്ന ചട്ടററചാമരഗ്രാഹിണീസഞ്ചയം മന്ദമന്ദംകങ്കണൌഘംകിലുങ്ങവെ നിന്നങ്ങുവീശിയുംനാനാവധൂജനം

തത്തൽപ്രകാരേണഭാവിച്ചുസേവിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/109&oldid=160792" എന്ന താളിൽനിന്ന് ശേഖരിച്ചത്