താൾ:GkVI34.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

അപെക്ഷിക്ക കൊണ്ടു, ലുഥർ ജ്വിംഗ്ലി മുതലായ
വർ മാർബുൎഗ്ഗിൽ കൂടി വന്നു, സംഭാഷണം തുടങ്ങി,
൧൫ വെദചൊദ്യങ്ങളെ കൊണ്ടു തൎക്കിച്ചു. അതിൽ
എല്ലാവൎക്കും സമ്മതമായി തെളിഞ്ഞു പതിനഞ്ചാ
മതായ രാത്രിഭൊജനം കൊണ്ടു ഐകമത്യം ഉണ്ടായി
ല്ല. അപ്പൊൾ ൨ പക്ഷക്കാരും തമ്മിൽ സമാധാനത്തി
ന്നായി കൈകൊടുത്തു നാം ഒരു സഭ എന്നു തന്നെ
തൊന്നുന്നില്ല, എങ്കിലും ൨ ഭാഗത്തുള്ളവരും ദൈവം
ശെഷം സത്യത്തെ കൂട തെളിയിക്കെണ്ടതിന്നു പ്രാ
ൎത്ഥിക്കെണം എന്നു തീൎത്തു, പിരിഞ്ഞു പൊയി. ലുഥർ
ഞങ്ങൾക്ക എല്ലാം സഹിക്കാം. സഖ്യവും പട്ടാളവും
വെണ്ടാ. സുവിശെഷത്തിന്നായി പട മാത്രം അരു
തു. ക്രിസ്തന്റെ ക്രൂശെടുക്കെണ്ടതല്ലൊ. അതിനെ
ലൊകം എടുക്കയില്ല. ചുമത്തുകയത്രെ ചെയ്യും. എന്നാ
ൽ അതു വെറുതെ കിടക്കെണമൊ? അല്ല. ഞങ്ങൾ
മനസ്സൊടെ എടുത്തു, ചുമക്കട്ടെ! എല്ലാവനും താന്ത
ന്റെ വിശ്വാസത്തിന്നായി പൊരുതാൽ മതി. മറ്റെ
വരുടെ വിശ്വാസത്തിന്നായി പ്രാൎത്ഥിക്കെ ആവു
എന്ന പ്രഭുക്കളൊടു വളരെ അപെക്ഷിക്ക കൊണ്ടു,
അവർ സഖ്യം ചെയ്യാതെ അടങ്ങി, കൈസർ ക്ഷ
ണിച്ച രാജസംഘത്തിന്നായി ഔഗുസ്പുരിയിൽ എത്തു
കയും ചെയ്തു.

അതിന്നു സഹ്സ്യൻ മെലങ്കതൻ തുടങ്ങിയുള്ള ശാ
സ്ത്രികളെ കൂട്ടിക്കൊണ്ടു, ലുഥരെ പാതി വഴിയിൽ തന്നെ
കൊപുൎക്കൊട്ടയിൽ പാൎപ്പിച്ചു. അവിടെ വെച്ചു വ്യാ
ധിയും പല പിശാച പരീക്ഷകളും സംഭവിച്ചു എ
ങ്കിലും, ആനന്ദം വൎദ്ധിക്കുന്ന സങ്കീൎത്തനങ്ങളെയും
വെദവ്യാഖ്യാനങ്ങളെയും തീൎത്തും പ്രസംഗിച്ചും, നാ
ൾ തൊറും ൮ നാഴികയൊളം പ്രാൎത്ഥിച്ചും കൊണ്ടു. ഔ
7

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/75&oldid=180681" എന്ന താളിൽനിന്ന് ശേഖരിച്ചത്