Jump to content

താൾ:GkVI22e.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചതിരിഞ്ഞശേഷമുള്ള പ്രാൎത്ഥന. 15

യ്യോ ഞങ്ങൾ പരിശുദ്ധാത്മാവിന്റെ കൃപാവ്യാപാരങ്ങളോടു
എത്രവട്ടം മറുത്തു! തിരുവചനത്തിന്റെ വിത്തു എത്രവട്ടം പ്ര
പഞ്ചമോഹം ജഡചിന്ത അവിശ്വാസം എന്നീ മുള്ളുകളിൽ
അകപ്പെട്ടു ഞെരുങ്ങി മുടിഞ്ഞുപോയി! പ്രിയരക്ഷിതാവേ, ഞ
ങ്ങളുടെ നന്നികേടിന്നു യോഗ്യമായ ശിക്ഷയെ വിധിക്കല്ലേ, നി
ന്റെ സത്യത്തിൻ വെളിച്ചത്തെ ഇവിടെനിന്നു നീക്കരുതേ. നി
ന്റെ കരുണാരാജ്യത്തിന്നു ഇങ്ങു മാറ്റം വരുത്തരുതേ. ദയയു
ള്ള ദൈവമേ, പ്രിയപുത്രന്റെ രക്തംകൊണ്ടു ഞങ്ങളുടെ സക
ല അധൎമ്മങ്ങളെയും മാച്ചുകളയേണമേ, ഞങ്ങളിൽ കനിഞ്ഞു
വിശുദ്ധവചനത്തെയും ചൊല്ക്കുറികളെയും ഇനിയും കൂട്ടില്ലാതെ
നിൎമ്മലമായി ഈ സഭയിൽ കാത്തു നടത്തിക്ക, പുതിയ ഹൃദയ
ത്തെ ഞങ്ങളിൽ സൃഷ്ടിക്ക, നിന്നെ സ്തുതിച്ചും കനിവിൻ വൎദ്ധ
നയെ അപേക്ഷിച്ചുംകൊണ്ടു, തിരുവചനത്തിൻ ശക്തിയാൽ
പ്രകാശവും വിശുദ്ധിയും നിത്യജീവന്റെ നിശ്ചയവും നിറഞ്ഞു
വഴിയുന്നതിൽ ആഗ്രഹം ജനിപ്പിക്ക. ഇങ്ങിനെ സംഭവിക്കേ
ണ്ടതിന്നു നിന്റെ ഹൃദയപ്രകാരമുള്ള ബോധകരെയും ഇടയന്മാ
രെയും തിരുസഭെക്കു കൊടുത്തരുളുക; ഓരോരോ വീടുകുടികളിൽ
നിന്റെ ആത്മാവിനാൽ വാഴുക; പള്ളികളിൽ കേൾ്പിക്കുന്ന
വരെയും കേൾക്കുന്നവരെയും അനുഗ്രഹിക്ക. എല്ലാ ക്രിസ്തീയ
അധികാരികൾക്കും ജ്ഞാനവും പ്രാപ്തിയും നല്കി, അവർ കല്പി
ക്കുന്നതും നടത്തുന്നതും ഒക്കയും നിന്റെ ബഹുമാനത്തിന്നും തി
രുസഭയുടെ പരിപാലനത്തിന്നും വൎദ്ധനെക്കും സത്യവിശ്വാസ
വും ശുദ്ധനടപ്പും എങ്ങും വ്യാപിക്കുന്നതിന്നും അനുകൂലമായി തീ
രുമാറാക്കേണമേ. ഈ രാജ്യത്തെ മുഴുവൻ കടാക്ഷിക്കയാവു.
നിന്റെ ജനത്തെ ആദരിച്ചുംകൊണ്ടു, തിരു അവകാശത്തിന്റെ
ശേഷിപ്പു നാണിച്ചുപോകാതവണ്ണം രക്ഷിക്കേണമേ. തിരുസ
ഭയോടു കലഹിച്ചുവരുന്ന സകല ഉപായത്തെയും സാഹസ
ത്തെയും ഇല്ലാതാക്കുക, നിന്തിരുനാമത്തെ ഏറ്റുപറഞ്ഞിട്ടു,
ഉപദ്രവപ്പെട്ടും ക്ലേശിച്ചുംപോകുന്നവരെ ബലപ്പെടുത്തി ഉദ്ധ
രിക്ക. ഭൂമിയിൽ മനുഷ്യർ വസിപ്പെടത്തോളം നിന്റെ സുവി
ശേഷവെളിച്ചത്തെ സകലഹൃദയങ്ങളിലും പ്രകാശിപ്പിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/27&oldid=195192" എന്ന താളിൽനിന്ന് ശേഖരിച്ചത്