താൾ:GkVI22e.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം. 135

നിന്റെ നന്മകളെ അനുഭവിച്ചു സന്തോഷിപ്പാനും ഞങ്ങളുടെ
കൎത്താവായ യേശുക്രിസ്തുമൂലം പ്രസാദിച്ചു കരുണ നല്കേണമേ.
ആമെൻ D. M.

(പ്രസംഗത്തിൽ പിന്നെ ചൊല്ലേണ്ടതു.)

പ്രിയമുള്ളവരേ, തമ്മിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള ഇവർ
ഇവിടെ സഭയുടെ മുമ്പാകെ വന്നു നില്ക്കുന്നതു ദൈവനാമത്തിൽ
വിശുദ്ധവിവാഹത്താൽ അന്യോന്യം ചേരുവാനും ദൈവവച
നത്തിൻ അനുഗ്രഹം ലഭിപ്പാനും ആകുന്നു. എന്നാൽ തിരുവെ
ഴുത്തുകളിൽനിന്നു ഉചിതമായ സൌഖ്യോപദേശം കേൾപ്പിക്കേ
ണ്ടതാകയാൽ,

ഒന്നാമതു - ദൈവം ആദിയിൽ വിവാഹത്തെ നിയമിച്ചപ്ര
കാരം വായിക്കുക.

*യഹോവയായ ദൈവം മനുഷ്യൻ ഏകനായിരിക്കുന്നതു ന
ന്നല്ല ഞാൻ അവന്നു തക്ക തുണ ഉണ്ടാക്കും എന്നു പറഞ്ഞു.
പിന്നെ യഹോവയായ ദൈവം സുഷുപ്തി വരുത്തീട്ടു ആദാം ഉറ
ങ്ങി. അപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നിനെ അവൻ
എടുത്തു അതിൻസ്ഥലം മാംസംകൊണ്ടു അടെച്ചു. യഹോവ
യായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലുകൊണ്ടു
സ്ത്രീയെ തീൎത്തു അവളെ മനുഷ്യന്റെ അടുക്കൽ വരുത്തി. അ
പ്പോൾ മനുഷ്യൻ പറഞ്ഞു: ഈ സമയമാകട്ടെ, ഇതു എന്റെ
അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു
മാംസവും തന്നെ. ഇവൾ നരനിൽനിന്നു എടുക്കപ്പെടുകകൊ
ണ്ടു നാരി എന്നു വിളിക്കപ്പെടും. അതു നിമിത്തം പുരുഷൻ
തന്റെ പിതാവെയും മാതാവെയും വിട്ടു തന്റെ ഭാൎയ്യയോടു
പറ്റിയിരിക്കും, അവർ ഇരുവരും ഒരു ജഡമായിത്തീരും.

രണ്ടാമതു-സ്ത്രീപുരുഷന്മാൎക്കു തമ്മിലുള്ള കെട്ടും ചേൎച്ചയും
സുവിശേഷത്തിൽ വൎണ്ണിച്ചപ്രകാരം നാം കേൾക്കുക.

+പരീശന്മാർ അവനോടു അടുത്തു ചെന്നു: ഒരു മനുഷ്യൻ
ഏതുകാരണം ചൊല്ലിയും തന്റെ ഭാൎയ്യയെ ഉപേക്ഷിക്കുന്നതു

*൧ മോശെ ൨, ൧൮. ൨൧ - ൨൪. +മത്ത. ൧൯, ൩ - ൬.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/147&oldid=195475" എന്ന താളിൽനിന്ന് ശേഖരിച്ചത്