Jump to content

താൾ:GkVI22e.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രോമസഭക്കാരുടെ അംഗീകരണം. 111

ന്നും വചനത്തിന്നും ഒത്തവണ്ണം ജീവിച്ചു കഷ്ടപ്പെട്ടു മരിപ്പാനും
നിശ്ചയിച്ചു കയ്യേല്ക്കുന്നുവോ?

അതേ, ഞാൻ (ഞങ്ങൾ) അപ്രകാരം പൂൎണ്ണമനസ്സോടെ കയ്യേല്ക്കുന്നു.
ദൈവം തന്റെ ആത്മാവിൻ കൃപയും ശക്തിയും എനിക്കു (ഞങ്ങൾക്കു) നല്കുമാ
റാക. ആമെൻ.

(പിന്നേ അംഗീകരണാൎത്ഥികൾ ബോധകന്നു വലങ്കൈ
കൊടുക്കയും ബോധകൻ അവരുടെ തലമേൽ കൈവെച്ചു
അനുഗ്രഹം നല്കുകയും ചെയ്യേണം.)

അനുഗ്രഹവാക്യം.

യേശുക്രിസ്തുവിൽ തന്റെ നിത്യതേജസ്സിലേക്കു നിന്നെ വിളി
ച്ചവനായി സൎവ്വകൃപാവരമുടയ ദൈവം താൻ നിന്നെ യഥാ
സ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെടുത്തു
കയും നിത്യാനന്ദത്തിന്നായി സ്വശക്തിയാൽ കാക്കുകയും ചെ
യ്പൂതാക. ആമെൻ. (൧ പേത്ര. ൫.)

അല്ലെങ്കിൽ.

സമാധാനത്തിന്റെ ദൈവം നിന്നെ തന്റെ ഇഷ്ടം ചെ
യ്പാന്തക്കവണ്ണം സകലസൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി,
നിന്നിൽ തനിക്കു പ്രസാദം ഉള്ളതിനെ യേശുക്രിസ്തുമൂലം നട
ത്തുമാറാക. ആമെൻ. (എബ്ര. ൧൩.)

(വേറെ അനുഗ്രഹവാക്യങ്ങളെ. ൨൦൭-ാം ഭാഗത്തിൽ കാണും,)

നാം പ്രാർത്ഥിക്ക.

(പ്രാർത്ഥന ൧൦൩,൧൦൮-ാം ഭാഗങ്ങളിൽ കാണും.)

നാം പ്രാൎത്ഥിക്ക.

(പ്രാൎത്ഥന, ൧൦൩, ൧൦൮-ാം ഭാഗങ്ങളിൽ കാണും.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/123&oldid=195421" എന്ന താളിൽനിന്ന് ശേഖരിച്ചത്