Jump to content

താൾ:GkVI22cb.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും—

വിശെഷാൽ ശിശുളെയും ദെവസമ്മുഖത്തിൽ കൊ
ണ്ടുവന്നു അവൎക്കായി സ്നാനത്തിൻ കൃപാവരം അപെക്ഷിക്കുന്നതി
ന്റെ കാരണം വിശുദ്ധ വചനത്താൽ തെളിയെണ്ടതിന്നു ക്രീ
സ്തൻ ശിശുക്കളെ സ്നെഹിച്ചു ദെവരാജ്യത്തിൽ അവൎക്കും അവ
കാശം ഉണ്ടെന്നു പറഞ്ഞു കൊടുത്ത സദ്വൎത്തമാനത്തെ നാം വായി
ക്കുക— മാൎക്ക ൧൦ ആമതിൽ— അപ്പൊൾ അവൻ തൊടുവാനായി
അവനു ശിശുക്കളെ കൊണ്ടുവന്നു— വഹിക്കുന്നവരെ ശിഷ്യർ
വിലക്കി— യെശു അതു കണ്ടാറെ മുഷിഞ്ഞു അവരൊട് പറഞ്ഞി
തു— ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവ
രെ തടുക്കരുതു— ദെവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു സത്യം.
ആമെൻ ഞാൻ നിങ്ങളൊട് പറയുന്നു ദെവരാജ്യത്തെ ശിശു
വെന്ന പൊലെ കൈക്കൊള്ളാത്തവൻ ആരും അതിൽ ഒരുനാളും
കടക്കയില്ല— എന്നിട്ട് അവരെ പുല്കി അവരുടെ മെൽ കൈകളെ
വെച്ചനുഗ്രഹിക്കയും ചെയ്തു—

ഈ വചനം അനുസരിച്ചു നാം ഇവിടെ കൂടി ഈ ശിശുവി
നെ കൎത്താവിൻ സന്നിധാനത്തിൽ കൊണ്ടുവന്നു അതിനെ തന്റെ
കൃപാനിയമത്തിൽ യെശുക്രീസ്തൻ മുഖാന്തിരമായി ചെൎത്തുകൊൾ്വാ
ൻ പ്രാൎത്ഥിക്കുന്നു— ആദാമിന്റെ എല്ലാ മക്കളും ആകട്ടെ സ്വഭാവ
ത്താൽ പാപത്തിന്നും അതിൽ നിന്നു വരുന്ന സകല അരിഷ്ടതെക്കും
കീഴ്പെട്ടിരിക്കുന്നു— പൌൽ ചൊല്ലിയപ്രകാരം ഏക മനുഷ്യനാ
ൽ പാപവും പാപത്താൽ മരണവും ലൊകത്തിൽ പുക്കു ഇങ്ങിനെ
എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരൊളവും
പരന്നിരിക്കുന്നു— എങ്കിലും എല്ലാ മനുഷ്യൎക്കും രക്ഷാകരമായ
ദൈവകൃപ യെശു ക്രീസ്തനിൽ ഉദിച്ചു അവന്മൂലം ജീവനും നിത്യഭാഗ്യ
വും വീണ്ടും വന്നിരിക്കുന്നു— അവന്റെ വീണ്ടെടുപ്പിൽ പങ്കള്ളതി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/128&oldid=194497" എന്ന താളിൽനിന്ന് ശേഖരിച്ചത്