താൾ:Gdyamalika vol-2 1925.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചുകൊല്ലംകൊണ്ടു സൂര്യബിംബത്തിന്മേല് ഒന്നു ചുറ്റിവരുവാന് സാധിക്കുന്നതാണ്.ഇതു കേവലം ബിംബത്തിന്റെ വലിപ്പമാണ്;അതിന്റെ രശ്മികള് തന്നെ അനേകായിരം യോജന നീളമുള്ളവയാകുന്നു.സൂര്യനും ഭൂമിയുമായി ഒരു മുഴുത്ത ചെറുനാരങ്ങയും ഒരു കടുകുമണിയുമായിട്ടുള്ള അന്തരമുണ്ട്.ഇതു വലിപ്പം കൊണ്ടുള്ളതാരതമ്യമാകുന്നു. ഇനി ഘനംകൊണ്ടുള്ള അന്തരമെത്രയുണ്ടെന്നു നോക്കുക.ഒരു തുലാസ്സിന്റെ ഒരു തട്ടില് സൂര്യനേയും മറ്റേതില് മൂന്നുലക്ഷം ഭൂമികളേയുമിട്ടു തൂക്കിനോക്കിയാല് സൂര്യനിരിക്കുന്ന തട്ടു കുറച്ചു മുന്തൂക്കമായി കാണാവുന്നതാണ്.

          സൂര്യന്റെ ഉഷ്ണത്തെപ്പറ്റി ഇനി കുറഞ്ഞോന്നു പറയാം;പക്ഷെ അതിനുമുമ്പായി പ്രകൃതിസംബന്ധമായ ചില തത്വങ്ങളെ പറയുന്നു.എന്തെന്നാല് ഈ  തത്വങ്ങളുടെ പരിജ്ഞാനംകൊണ്ടു മാത്രമേ സൂര്യന്റെ ഉഷ്ണത്തിന്റെ ഏകദേശജ്ഞാനമെങ്കിലുംമുണ്ടാവുകയുള്ളു.

ഭൂമിയില് കാണപ്പെടുന്ന സകല പദാര്ത്ഥങ്ങളും ഉഷ്ണത്തിന്റെ ഗുരുലഘുത്വത്തെ അനുസരിച്ചു കട്ടിയായിരിക്കുന്ന അവസ്ഥ,ദ്രവാവസ്ഥ,വായ്വാകരമായ അവസ്ഥ എന്നിങ്ങനെ മൂന്നുവിധത്തില് പരിണമിക്കുന്നു.ഒരു വസ്തുവില് അത്യുഷ്ണമുണ്ടെങ്കില് അതു വായ്വാകരമായ അവസ്ഥയെ പ്രാപിക്കുന്നു.ഉഷ്ണം അതിലും കുറച്ചു കുറഞ്ഞാല് ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/19&oldid=160032" എന്ന താളിൽനിന്ന് ശേഖരിച്ചത്