താൾ:Gadyamalika vol-3 1924.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-----മൂന്നാംഭാഗം

യാടണമെന്നുള്ള ആഗ്രഹം എന്റെ മനസ്സിൽ അങ്കരിച്ചുതുടങ്ങി. തിരുവനന്തപുരത്തിനു സമീപമാ യ ഉള്ളൂർ, കളത്തൂർ, കഴയ്ക്കൂട്ടം , പാങ്ങപ്പാറ എന്ന പ്രദേശങ്ങളിൽ ചിലർ നായാട്ടു ചെയ്യാറുണ്ടെ ന്നുള്ള വിവരം അറിഞ്ഞു് അവരിൽ ഒന്നുരണ്ടു പ്രധാനികളെ വരുത്തി ആ ദിക്കുകളിൽ എവിടെ യെങ്കിലും നായാട്ടിനു പോവാൻ എനിക്കു താല്പർയ്യമുണ്ടെന്നു പറഞ്ഞപ്പോൾ അവർക്കു വളരെ സ ന്തോഷമായി . താമസിയാതെ അവർ നിശ്ചയിച്ചുവെച്ച ഒരു ദിവസം തന്നെ ഇദംപ്രഥമമായ എ ന്റെ വന്യമൃഗനായാട്ടിനായി ഞാൻ പുറപ്പെട്ടു . എന്റെ ഗുരുഭ്രൂതനായ കിളിമാന്തരെ അമ്മാവന്റെ അനുമതിക്കു ഞാൻ ആവശ്യപ്പെട്ടപ്പോൾ അവിടുത്തെ അനുചരനും നായാട്ടിൽ നല്ലവണ്ണം പരി ചിതനും ആയ ഒരു ബ്രാഹ്മണനേ കൂടി എന്റെ ഒരുമിച്ചു പോരുന്നതിനു ശിഷ്യവത്സലനായ അവി ടുന്നു പറഞ്ഞയച്ചു . ഉള്ളൂർ ചെന്നു് സ്നാനം, സ്വാമിദർശനം മുതലായതു കഴിച്ചു് അന്നു സുഗമ മല്ലാ തിരുന്ന മാർഗ്ഗത്തിൽ കൂടി മൂന്നുനാലു നാഴിക പോയപ്പോൾ അവിടെ ഏകദേശം , ഇരുപത്തഞ്ചു നായാട്ടുകാർ സന്നദ്ധന്മാരായു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ തോക്കുകളെല്ലാം പ്രയേണ പഴയരീതിയൽ തീക്കല്ലു വെച്ചിട്ടുള്ളവയായിരുന്നു . അല്പം ഉപപത്തിയുള്ളവരായ മൂന്നുനാലുപേരു ടെ തോക്കുകൾ മാത്രമേ കേപ്പുവെച്ചവ ആയിരുന്നുള്ളു . അവരിൽ മിക്കവരുടേയും അരയിൽ ഒ രു തോൽസഞ്ചി കെട്ടിയിരുന്നതിനാൽ ഒരു ചിരട്ടക്കുടുക്കയിൽ കുറെ വെടിമരുന്നും തോക്കിന്റെ കറുഞ്ഞി തെളിക്കാനു മറ്റുമുള്ള ചില സാധനങ്ങളും അവരുടെ വിശപ്പിനെശമിപ്പിക്കാനുള്ള ചില ഭക്ഷ്യങ്ങളും ഉണ്ടായിരുന്നു. അവർ ഉപയോഗിച്ചിരുന്ന വെടിമരുന്നു പ്രയേണ നാട്ടിൽ ഉണ്ടാക്ക പ്പെട്ടതു് ആയതിനാൽ പലപ്പോഴും തോക്കിന്റെ കറുഞ്ഞി കത്താതെ വെടി തീരാതിരിക്കാന റുള്ളതു നിമിത്തം അവരിൽ മിക്കവരും കുറിഞ്ഞിക്കുമാത്രം എന്റെ കൈവശം ഉണ്ടായിരുന്ന ശീമമരുന്നിന് ആവശ്യപ്പെടുകയും ഞാൻ അതു കൊടുക്കുകയും ചെയ്തു . അന്നു നായാട്ടിനായി നിയന്ത്രക്കപ്പെട്ടിരുന്നവരിൽ തൽക്കാലം വന്നു ചേരാത്തവരായ ചിലരെ സങ്കേതം അറിയിക്കു ന്നതിനായി അവരിൽ പ്രധാനിയുടെ ആജ്ഞാപ്രകാരം ഒരു വെടി വയ്ക്കപ്പെട്ടപ്പോൾ ഏതോ ഒ രു മൃഗം വധിക്കപ്പെട്ടു എന്നു് എനിക്കുണ്ടായ ഭ്രമത്തെ വാസ്തവം ധരിച്ചു് അവർ നിരാകരിച്ചു . അവരുടെ വകയായി മൂന്നുനാലു നായാട്ടുപട്ടികൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ പ്രഥമ ഗണനീയൻ ആയിരുന്നതു മണിയൻ എന്ന വിദേശിയവർഗ്ഗനായ വിശ്വകദ്രുവത്രേ , അതി ന്റെ മൃഗയാകുശലത്വത്തെക്കുറിച്ചു് ഞാൻ പല സന്ദർഭങ്ങളിലും അത്യന്തം വിസ്മയിച്ചിട്ടുണ്ടു്. മറ്റു ള്ള ശ്വാക്കളിൽ ചിലതു പ്രാണനെ തൃണീകരിച്ചും വന്യമൃഗങ്ങളെ ആക്രമിക്കുന്നതിൽ ധൈർയ്യാ തിരേകം കാണിച്ചിരുന്നെങ്കിലും നാട്ടുകാരുടെ ഹിതാനുസരണത്തിൽ മണിയനെ അതിശയിച്ച ഒരു മൃഗയാകശലനെ ഞാൻ കണഅടിട്ടില്ല. മൃഗയാപ്രവർത്തകന്മാരാൽ ജിഘാം സിതമായ മൃഗത്തെ കണ്ടെങ്കിലല്ലാതെ മണിയൻ ഒരിക്കലും കുരയ്ക്കുകയില്ല. മറ്റുള്ള ശ്വാക്കൾ ചെവിയൻ , ക്രൂരൻ മുതലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/249&oldid=159814" എന്ന താളിൽനിന്ന് ശേഖരിച്ചത്