63 12. ഒരു വീരതരുണി. ഏകദേശം ഒരു മുന്നൂറു സംവത്സരങ്ങൾക്കു മുമ്പു ഓസ്ട്രിയക്കാരും സ്വിറ്റ്സർലേൻഡുകാരും തമ്മിൽ വലിയ വഴക്കായിരുന്നു. ഇതു് ആ രാജ്യങ്ങൾ തമ്മിൽ ഇടക്കിടെ യുദ്ധം നടന്നുകൊണ്ടിരിക്കുവാൻ കാരണമായിത്തീന്നു.
ഓസ്ത്രിയാരാജ്യത്തിന്റെ ഒരു വിശേഷപ്പെട്ട ഖണ്ഡം "ടയറോൾ' എന്നു പറഞ്ഞുവരുന്ന പ്രദേശമാണ്'. ആ പ്രദേശത്തിന്റെ ഒരു ഭാഗത്തു അനവധി കുന്നും മലകളും സ്ഥിതിചെയ്യുന്നുണ്ട്. ഒരു കുന്നിന്മേൽ മനോഹരമായ ഒരു പട്ടണവും കോൺസ്ടെൻസ്' എന്നുപറയുന്ന ഒരു തടാകവും പരിലസിക്കുന്നു. ആ പട്ടണത്തിന്റെ പേർ 'ബ്തെഗൻസു്” എന്നാകുന്നു.
ബ്രെഗൻസുപട്ടണത്തിലെ അനാഥയായ ഒരു സ്ത്രീ അവളുടെ ചെറുപ്പകാലത്തിൽ തന്നെ ജീവസന്ധാരണോപായങ്ങൾ ആലോചിച്ചുംകൊണ്ട് സ്വിറ്റ്സർലൻഡു രാജ്യത്തിലേ ഒരു താഴ്വരയിൽ ചെന്നുചേന്നു. അവൾ അവിടെ ഒരു സ്വിസ്സുകാരന്റെ ഭവനത്തിൽ വേലക്കാരിയായി പാപ്പുറപ്പിച്ചു. സൽസ്വഭാവനിരതയായിരുന്നതുകൊണ്ടു വീട്ടിലുള്ളവരെല്ലാം അവളെ നല്ലപോലെ സ്നേഹിച്ചു. ആദ്യകാലങ്ങളിൽ അവൾക്ക് അവരുടെ ഭാഷ അറിഞ്ഞുകൂടാതിരുന്നതുകൊണ്ടും അവിടെ സ്നേഹിതരാരും ഇല്ലാതിരുന്നതുകൊണ്ടും അല്പം കുണ്ഠിതം ഉണ്ടായിരുന്നു. സ്വരാജ്യത്തെ