Jump to content

താൾ:GaXXXIV6-1.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 184 —

ഉമ്മരത്തു എത്തി അവസ്ഥ അറിയിച്ചാറെ എലീ
ശാ: "നീ ചെന്നു യോൎദ്ദാനിൽ ഏഴുവട്ടം കുളിക്ക" എ
ന്നു തന്റെ ഭൃത്യനോടു പറഞ്ഞയച്ചു. നയേമാൻ
അതു കേട്ടപ്പോൾ ക്രുദ്ധിച്ചു: "പ്രവാചകൻ പുറത്തു
വന്നിട്ടു തന്റെ ദൈവമായ യഹോവയുടെ നാമത്തെ
വിളിച്ചു കൈകൊണ്ടു രോഗസ്ഥലത്തു തടവി, കുഷ്ഠ
രോഗത്തെ നീക്കും എന്നു ഞാൻ വിചാരിച്ചിരുന്നു;
ദമസ്ക്കിലേ നദികൾ ഇസ്രയേലിലേ പുഴകളെക്കാൾ
ഗുണം ഏറിയവയല്ലയോ?" എന്നു പറഞ്ഞു മടങ്ങി
പോയ്ക്കളഞ്ഞു. എന്നാൽ അവന്റെ ആളുകൾ അ
ടുത്തു ചെന്നു: "അല്ലയോ അച്ഛ! പ്രവാചകൻ
വലിയ ഒരു കാൎയ്യം ചെയ്വാൻ കല്പിച്ചുവെങ്കിൽ നീ
ചെയ്കയില്ലയോ? കുളിക്ക എന്നാൽ ശുദ്ധനായി തീ
രും എന്നു പറഞ്ഞാൽ എത്ര അധികം ചെയ്യേണ്ട
താകുന്നു" എന്നു പറഞ്ഞു അവന്റെ സമ്മതിപ്പിച്ചു.
അപ്പോൾ നായകൻ ഇറങ്ങി യോൎദ്ദാൻനദിയിൽ
ഏഴുവട്ടം മുങ്ങിയപ്പോൾ , കുഷ്ഠം മാറി അവന്റെ
മാംസം ഒരു പൈതലിന്റെ മാംസം എന്ന പോലേ
വന്നു. അവൻ ശുദ്ധമാകയും ചെയ്തു.

അതിന്റെ ശേഷം അവൻ മടങ്ങിച്ചെന്നു എലീ
ശായെ കണ്ടു: "ഇസ്രയേലിൽ അല്ലാതെ ഭൂമിയിൽ
എങ്ങും ഒരു ദൈവമില്ല എന്നു ഞാൻ ഇപ്പോൾ അറി
ഞ്ഞിരിക്കുന്നു" എന്നു പറഞ്ഞു. അനുഭവിച്ച ഉപകാര
ത്തിന്നായി സമ്മാനങ്ങളെയും വെച്ചു. എന്നാൽ പ്ര
വാചകൻ: "ഞാൻ ഉപാസിക്കുന്ന യഹോവയാണ
ഞാൻ ഒന്നും എടുക്കയില്ല! നീ സമാധാനത്തോടെ
പോയ്ക്കൊൾ്ക" എന്നു പറഞ്ഞു അയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/188&oldid=197119" എന്ന താളിൽനിന്ന് ശേഖരിച്ചത്