Jump to content

താൾ:GaXXXIV5a.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 Psalms, LXXV. സങ്കീൎത്തനങ്ങൾ ൭൫.

23 നിന്റേ മാറ്റാന്മാരുടേ ശബ്ദവും
നിന്റേ വൈരികളുടേ നിനാദം നിത്യം കിളരുന്നതും മറക്കൊല്ല!

൭൫. സങ്കീൎത്തനം.

വലിയ സങ്കടത്തിൽനിന്നു രക്ഷിക്കുന്ന ദൈവത്തെ സ്തുതിച്ചു (൫) ശത്രുക്ക
ളെ ശാസിച്ചു പ്രബോധിപ്പിച്ചു (൧൦) ദുഷ്ടനിഗ്രഹത്തിന്നായി വാഴ്ത്തിയതു (കാ
ലം: സങ്കീ. ൪൬. ൨ നാൾ. ൩൨, ൮).

സംഗീതപ്രമാണിക്കു, നശിപ്പിക്കൊല്ല (൫൭, ൧);
ആസാഫ്യ കീൎത്തനയാകുന്ന പാട്ടു.

2 ദൈവമേ നിന്നെ ഞങ്ങൾ വാഴ്ത്തുന്നു നിന്നെ വാഴ്ത്തുന്നു,
തിരുനാമം സമീപം എന്നു നിന്റേ അതിശയങ്ങളും കഥിക്കുന്നു.

3 ഞാൻ തക്കം കിട്ടി നേരായി വിധിക്കും;

4 ഭൂമിയും അതിൽ വസിക്കുന്നവരും എല്ലാം ഉരുകിപ്പോയി (൪൬, ൭)
അതിൻ തൂണുകളെ ഞാൻ തൂക്കി നാട്ടി എന്നത്രേ. (സേല)

5 ഞാൻ ഗൎവ്വികളോടു ഗൎവ്വിക്കരുതേ എന്നു പറയുന്നു,
ദുഷ്ടന്മാരോടും (ചൊല്ലുന്നിതു)കൊമ്പുയൎത്തായ്വിൻ,

6 പൊക്കത്തിൽ നിങ്ങളുടേ കൊമ്പ് ഉയൎത്തുകയും
കഴുത്തു ഞെളിച്ചു തിളപ്പുരെക്കയും ഒല്ല!

7 കാരണം കിഴക്കു പടിഞ്ഞാറുകളിൽ നിന്നല്ല
മരുവിൽനിന്നും അല്ല ഉയൎച്ച വരുന്നതു.

8 ന്യായം വിധിക്കുന്നവൻ ദൈവമത്രേ,
അവൻ ഇവനെ താഴ്ത്തും ഇവനെ ഉയൎത്തുകയും ചെയ്യും.

9 യഹോവയുടേ കൈയിൽ ഒരു പാനപാത്രമുള്ളതു
വീഞ്ഞു നുരെച്ചും വിരകിയ മദ്യം നിറഞ്ഞും ഇരിക്കുന്നു;
അതിൽനിന്ന് അവൻ പകൎന്നു കൊടുക്കും,
ഭൂമിയിലേ സകല ദുഷ്ടന്മാരും അതിൻ ഊറലും മോണു കുടിക്കേയുള്ളു.

10 (എന്നതു), ഞാൻ യുഗപൎയ്യന്തം കഥിക്കയും
യാക്കോബിൻ ദൈവത്തെ കീൎത്തിക്കയും,

11 ദുഷ്ടരുടേ കൊമ്പുകൾ എല്ലാം അറുക്കയും ചെയ്യും,
നീതിമാന്റേ കൊമ്പുകൾ ഉയൎത്തപ്പെടും (താനും).

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/98&oldid=188969" എന്ന താളിൽനിന്ന് ശേഖരിച്ചത്