Jump to content

താൾ:GaXXXIV5a.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩ . ൪ . Psalms, III. IV. 7

൩ . സങ്കീൎത്തനം.

ശത്രുക്കൾ പെരുകിലും (൪) വിശ്വാസത്താൽ തേറി (൬) സുഖനിദ്രെക്കായി
സ്തുതിച്ചു (൮) രാവിലേ പ്രാൎത്ഥിച്ചതു.


ദാവിദിന്റേ കീൎത്തന; അവൻ സ്വപുത്രനായ അബ്ശലോ
മിൽനിന്നു മണ്ടുകയിൽ. (൨. ശമു. ൧൬, ൧൪)

2 യഹോവേ, എന്റേ മാറ്റാന്മാർ എത്ര പെരുകി!
അനേകർ എന്നോട് എതിൎത്തെഴുന്നു.

3 അനേകർ എൻ ദേഹിയോടു
ഇവനു ദൈവത്തിങ്കൽ രക്ഷയില്ല എന്നു പറയുന്നു. (സേല*)

4 നീയോ യഹോവേ, എനിക്കു ചുറ്റും പലിശ,
എൻ തേജസ്സും എന്തലയെ ഉയൎത്തുന്നവനും തന്നേ.

5 എൻ ഒച്ചയാൽ ഞാൻ യഹോവയോടു നിലവിളിക്കും,
അവനും തന്റേ വിശുദ്ധ മലയിൽനിന്ന് എന്നോട് ഉത്തരം പറയുന്നു.
[(സേല)

6 ഞാൻ കിടന്നുറങ്ങി,
യഹോവ എന്നെ താങ്ങുകയാൽ ഉണൎന്നും ഇരിക്കുന്നു.

7 ചുറ്റിലും എനിക്ക് എതിരിട്ട
ജനലക്ഷങ്ങളിൽനിന്നും ഞാൻ ഭയപ്പെടാ.

8 യഹോവേ, എഴുനീല്ക്ക!
എൻ ദൈവമേ, എന്നെ രക്ഷിക്ക!
നീ അല്ലോ എന്റേ സകല ശത്രുക്കളെയും കവിൾ്ക്ക് അടിച്ചു
ദുഷ്ടരുടേ പല്ലുകളെ ഉടെച്ചിരിക്കുന്നു.

9 രക്ഷ യഹോവെക്കുള്ളൂ,
നിൻ ജനത്തിന്മേൽ നിന്റേ അനുഗ്രഹം (ആക). (സേല)

൪ . സങ്കീൎത്തനം.

അബ്ശലോമ്യ സങ്കടത്തിൽ (൨), ശത്രുക്കൾക്കു ബുദ്ധിയുപദേശിച്ചും (൪) യ
ഹോവയിൽ ആശ്രയിച്ചും വൈകുന്നേരത്തു പാടിയതു. സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; ദാവിദിൻ കീൎത്തന.

  • സേല = വാദ്യഘോഷം
"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/9&oldid=188819" എന്ന താളിൽനിന്ന് ശേഖരിച്ചത്