Jump to content

താൾ:GaXXXIV5a.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൬. Psalms, LXVI. 81

13 മരുവിലേ പുലങ്ങൾ തൂകുന്നു,
കുന്നുകൾ ആനന്ദം കൊണ്ട് അണിയുന്നു.

14 പരപ്പുകൾ ആട്ടിങ്കൂട്ടം ധരിച്ചും
താഴ്വരകൾ നെല്ലു പുതെച്ചും കാണുന്നു,
അവ ഘോഷിച്ചു കൊണ്ടാടി പാടുകയും ചെയ്യുന്നു.

൬൬. സങ്കീൎത്തനം.

സകല ജാതികളും (൫) ഇസ്രയേലിൽ പണ്ടും (൮) ഇപ്പോഴും ചെയ്ത മഹാര
ക്ഷ നിമിത്തം സ്തുതിക്കേണം; (൧൩) സഭ അതിന്നായി നേൎച്ചകളെ ഒപ്പിക്കുന്നു.
(കാലം: സൻഹരീബിൻ തോല്വി, സ. ൪൬)

സംഗീതപ്രമാണിക്കു; കീൎത്തനയാകുന്ന പാട്ടു.

2 സൎവ്വഭൂമിയായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ,
അവന്റേ നാമതേജസ്സിനെ കീൎത്തിപ്പിൻ,
അവനു സ്തുതിയായി തേജസ്സു വെപ്പിൻ!

3 ദൈവത്തോടു പറവിൻ: നിൻ ക്രിയകൾ എത്ര ഭയങ്കരം,
നിന്റേ ഊക്കിൻ പെരുമയാൽ നിൻ ശത്രുക്കൾ നിണക്കു പൊളിസ്തുതി

4 സൎവ്വഭൂമിയും നിണക്കു കുമ്പിട്ടു കീൎത്തിക്കും, [ചെയ്യും.
തിരുനാമത്തെ അവർ കീൎത്തിക്കും എന്നു തന്നേ! (സേല)

5 അല്ലയോ നിങ്ങൾ വന്നു മനുഷ്യപുത്രരിൽ ഭയങ്കരമായി വ്യാപരിക്കുന്ന
ദൈവത്തിൻ അത്ഭുതങ്ങളെ കാണ്മിൻ! (൪൬, ൯)

6 അവൻ സമുദ്രത്തെ കരയാക്കി,
കാല്നടയായി പുഴയെ കടക്കായി,
അവിടേ നാം അവങ്കൽ സന്തോഷിച്ചു!

7 സ്വവീൎയ്യത്താൽ അവൻ എന്നും വാഴുന്നു,
അവന്റേ കണ്ണുകൾ ജാതികളിൽ ഒറ്റു നോക്കുന്നു;
മത്സരക്കാർ തിമിൎത്തു പോകൊല്ല! (സേല)

8 വംശങ്ങളേ, ഞങ്ങളുടേ ദൈവത്തെ അനുഗ്രഹിപ്പിൻ,
അവന്റേ സ്തുതിനാദത്തെ കേൾ്പിപ്പിൻ,

9 ഞങ്ങളുടേ കാലെ ആടുവാൻ ഏല്പിക്കാതേ
ദേഹിയെ ജീവനിൽ ആക്കിയവനെ!

10 ദൈവമേ, നീ ഞങ്ങളെ പരീക്ഷിച്ചുവല്ലോ,
വെള്ളി ശോധിക്കുമ്പോലേ ഞങ്ങളെ ശോധന ചെയ്തു;

11 നീ ഞങ്ങളെ വലയിൽ കുടുക്കി,
ഇടുപ്പുകളിന്മേൽ പീഡ ഇട്ടു;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/83&oldid=188947" എന്ന താളിൽനിന്ന് ശേഖരിച്ചത്