Jump to content

താൾ:GaXXXIV5a.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൦. Psalms, LX. 75

11 എൻ ദൈവം തന്റേ ദയകൊണ്ട് എന്നെ മുമ്പിടും,
എന്റേ എതിരികളിന്മേൽ ദൈവം എന്നെ നോക്കുമാറാക്കും.

12 എന്റേ ജനം മറക്കാതിരിപ്പാൻ അവരെ കൊല്ലരുതേ.
ഞങ്ങളുടേ പലിശയാകുന്ന കൎത്താവേ,
നിന്റേ ബലത്താൽ അവരെ അലയിച്ചു ഇറക്കികളയേണമേ!

13 അവരുടേ അധരങ്ങളിലേ വാക്കു വായ്പാപം തന്നേ,
അവരുടേ ഗൎവ്വത്താലും അവർ കള്ളസ്സത്യവും വ്യാജവും ഉരെക്കുന്ന ഹേതു
അവർ പിടിക്കപ്പെടുമാറാക. [വാലും

14 ഊഷ്മാവിൽ മുടിക്കുക, അവർ ഇല്ലാതവണ്ണം മുടിക്കുക!
യാക്കോബിൽ വാഴുന്നവൻ ദൈവം എന്നതു
ഭൂമിയുടേ അറ്റങ്ങളോളവും അറിവാൻ തന്നേ! (സേല)

15 പിന്നെ സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും (൭);

16 തീനിന്നായി അലകയും
തൃപ്തി വരാഞ്ഞിട്ടു രാപാൎക്കയും ചെയ്യും.

17 ഞാനോ നിന്റേ ശക്തിയെ പാടുകയും
ഉഷസ്സിൽ നിൻ ദയയെ ഘോഷിക്കയും ചെയ്യും;
നീയല്ലോ എനിക്കു ഞെരുങ്ങും നാളിൽ
ഉയൎന്നിലവും അഭയസ്ഥാനവും ആയ്വരുന്നു.

18 എന്റേ ശക്തിയായുള്ളോവേ, നിന്നെ ഞാൻ കീൎത്തിക്കും;
ദൈവമല്ലോ എനിക്കുയൎന്നിലം, എൻ ദയയുള്ള ദൈവമേ.

൬൦. സങ്കീൎത്തനം.

ദേവജനം യുദ്ധസങ്കടത്തിൽ ദൈവത്തെ ആശ്രയിച്ചു (൮) ജയവാഗ്ദത്ത
ത്തെ ഓൎപ്പിച്ചു (൧൧) ഏദൊമിന്റേ നേരേ സഹായം ആശിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമര ചൊല്ലി.
പഠിപ്പിപ്പാനുള്ള ദാവിദിൻ നിധി.അവൻ ദ്വിനദത്തിലേ അറാമെയും
ചോബയിലേ അറാമെയും പാഴാക്കുകയിൽ യോവബ് മടങ്ങിപോയി ഉപ്പു
താഴ്വരയിൽ ഏദൊമെ (ജയിച്ചു) പന്തീരായിരത്തോളം വെട്ടുന്ന കാലത്തിൽ
(൨ ശമു. ൮, ൩ - ൧൩)

3 ഞങ്ങളെ തള്ളി വിട്ടു തകൎത്ത ദൈവമേ,
നീ കോപിച്ചിരുന്നു, ഇനി ഞങ്ങളെ യഥാസ്ഥാനത്താക്കുക!

4 നീ ഭൂമിയെ കുലുക്കി പിളൎത്തു,
ആയതു ചാഞ്ചാടുക കൊണ്ട് അതിൻ മുറിവുകൾ്ക്കു ചികിത്സിക്ക.


6*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/77&oldid=188938" എന്ന താളിൽനിന്ന് ശേഖരിച്ചത്