Jump to content

താൾ:GaXXXIV5a.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 Psalms, LVII. സങ്കീൎത്തനങ്ങൾ ൫൭.

13 ദൈവമേ, നിണക്കു നേൎന്നവ എന്മേൽ (ഉണ്ടു),
സ്തുതിബലികളെ നിണക്ക് ഒപ്പിക്കും.

14 കാരണം എൻ പ്രാണനെ മരണത്തിൽനിന്നു
അധഃപതനത്തിങ്കന്ന് എൻ കാലുകളെയും നീ ഉദ്ധരിച്ചുവല്ലോ,
ഞാൻ ദൈവത്തിന്മുമ്പാകേ ജീവനുള്ളവരുടേ വെളിച്ചത്തിൽ നടപ്പാനാ
[നായി തന്നേ.

൫൭. സങ്കീൎത്തനം.

ദുഷ്ടന്മാർ ഹിംസിക്കുമ്പോൽ യഹോവയെ ശരണം പ്രാപിച്ചു (൭) അവൻ
കേട്ടു ന്യായം വിധിപ്പതിനാൽ സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ (൫ മോ, ൯, ൨൬).
അവൻ ശൌലിൽനിന്ന് ഓടിപ്പോകുമ്പോൾ ഗുഹയിൽ ദാവിദിന്റേ നിധി.
(൧ ശമു. ൨൨)

2 ദൈവമേ, എന്നോടു കൃപ ചെയ്യേണമേ!
എൻ ദേഹി നിന്നിൽ ആശ്രയിച്ചു;
നിൻ ചിറകുകളിൻ നിഴലിൽ ഞാൻ ആശ്രയിപ്പതാൽ എന്നോടു കൃപ

3 അത്യുന്നത ദൈവത്തോടു ഞാൻ വിളിക്കും, [ചെയ്യേണമേ!
എന്മേൽ സമാപ്തി വരുത്തുന്ന ദേവനോടു തന്നേ.

4 അവൻ സ്വൎഗ്ഗത്തിൽനിന്ന് അയച്ചു എന്നെ രക്ഷിക്കും;
എന്റെ നേരേ കപ്പുന്നവൻ പഴിച്ചിടും - (സേല)
ദൈവം തൻ ദയയും സത്യവും അയക്കും.

5 എൻ ദേഹി സിംഹങ്ങളുടേ നടുവിൽ തന്നേ,
ജ്വാലപ്രായരോടു ഞാൻ കിടപ്പു,
കുന്തവും അമ്പും ആകുന്ന പല്ലുകളും
കൂൎത്തവാൾ എന്ന നാവും ഉള്ള മനുഷ്യപുത്രരോടത്രേ.

6 ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!

7 എൻ അടികൾ്ക്ക് അവർ വല ഒരുക്കി
എൻ ദേഹിയെ കുനിയിച്ചു,
എന്മുമ്പിൽ കുഴിയെ തോണ്ടി തങ്ങളും അതിന്നകത്തു വീണു. (സേല)

8 എൻ ഹൃദയം ഉറെച്ചു, ദൈവമേ, എൻ ഹൃദയം ഉറെച്ചു,
ഞാൻ പാടി കീൎത്തിക്ക.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/74&oldid=188934" എന്ന താളിൽനിന്ന് ശേഖരിച്ചത്