സങ്കീൎത്തനങ്ങൾ ൫൧. Psalms, LI. 65
14 ദൈവത്തിന്നു ബലിയായി സ്തോത്രത്തെ കഴിച്ചുകൊണ്ടു
മഹോന്നതന്നു നിന്റേ നേൎച്ചകളെ ഒപ്പിക്ക;
15 എന്നിട്ടു ഞെരുക്കനാളിൽ എന്നെ വിളിക്ക,
ഞാനും നിന്നെ ഉദ്ധരിക്കും, നി എന്നെ മഹതപ്പെടുത്തുകയും ചെയ്യും.
16 പിന്നേ ദുഷ്ടനോടു ദൈവം പറയുന്നിതു:
നീ ശാസനയെ വെറുത്തും
എന്റേ വചനങ്ങളെ നിന്റേ പിന്നാലേ കളഞ്ഞും കൊണ്ടിരിക്കേ,
17 എന്റേ ചട്ടങ്ങളെ വൎണ്ണിപ്പാനും
എൻ നിയമത്തെ വായിൽ എടുപ്പാനും നിണക്ക് എന്തു?
18 നീ കള്ളനെ കണ്ടാൽ അവനോടു രസിക്കയും
വ്യഭിചാരികളോടു പങ്കാളി ആകയും,
19 നിന്റേ വായെ തിന്മയിലേക്ക് അയക്കയും,
നിന്റേ നാവു ചതി മെടകയും,
20 നീ ഇരുന്നു സഹോദരനെ കൊള്ളേ ചൊല്കയും
നിന്റേ അമ്മയുടേ മകനിൽ ഏഷണി വെക്കയും:
21 ഇവ നീ ചെയ്തിട്ടും ഞാൻ മിണ്ടാതേ ഇരുന്നു.
ഞാൻ കേവലം നിന്നെ പോലേ എന്നു നീ ഊഹിച്ചു ;
ഞാനോ നിന്നെ ശിക്ഷിച്ചു നിന്റേ കണ്ണുകൾ്ക്കു നേരെ അതിനെ നിരത്തും.
22 അല്ലയോ ദൈവത്തെ മറക്കുന്നവരേ,
ഞാൻ നിങ്ങളെ ഉദ്ധരിപ്പവൻ എന്നിയേ കീറാതേ ഇരിപ്പാൻ
ഇതിനെ കൂട്ടാക്കുവിൻ!
28 സ്തോത്രം ആകുന്ന ബലിയെ കഴിക്കുന്നവൻ എന്നെ മഹതപപ്പെടുത്തും, [യ്യും.
വഴിയെ യഥാസ്ഥാനമാക്കുന്നവനു ഞാൻ ദേവരക്ഷയെ കാണിക്കയും ചെ
൫൧. സങ്കീൎത്തനം.
(൫൧- ൭൧ ദാവിദിന്റേ ദേവകീൎത്തനകൾ).
(൩) പാപസങ്കടത്തെ അറിഞ്ഞിട്ടു (൯) ക്ഷമയും ആത്മവരങ്ങളും അപേ
ക്ഷിച്ചും (൧൫) സ്തോത്രബലികളെ നേൎന്നും കൊണ്ടതു.
സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന;
അവൻ ബത്ത് ശേബയടുക്കേ പ്രവേശിച്ചതിന്നു പ്രവാചകനായ
നാഥാൻ അവങ്കലേക്കു പ്രവേശിച്ചപ്പോഴെക്കു. (൩ ൨ ആമതിനു മുമ്പേ)