Jump to content

താൾ:GaXXXIV5a.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൮. Psalms, XXXVIII. 49

34 വിടാതേ യഹോവയെ കാത്തു അവന്റേ വഴിയെ സൂക്ഷിക്ക!
ദേശത്തെ അടക്കുവാൻ അവൻ നിന്നെ ഉയൎത്തും,
ദുഷ്ടർ ഛേദിക്കപ്പെടുന്നതു നീ കാണും.

35 ശഠൻ വേർ കിഴിഞ്ഞു ഇല തഴെച്ച മരം പോലേ
പ്രൌഢനായി കയൎക്കുന്നതു ഞാൻ കണ്ടു;

36 പിന്നേ കടക്കുമ്പോൾ ഇതാ അവൻ ഇല്ലാതേ ആയി,
അവനെ അന്വേഷിച്ചിട്ടും കാണായതും ഇല്ല.

37 സമാധാനക്കാരന് ഒരു ഭാവി (സന്തതി) ഉള്ളത് എന്നു
തികഞ്ഞവനെ സൂക്ഷിച്ചു നേരുള്ളവന്റെ കണ്ടു കൊൾ്ക;

38 ദ്രോഹികൾ ഒരു പോലേ മുടിഞ്ഞു പോകുന്നു,
ദുഷ്ടരുടേ ഭാവി (സന്തതി) ഛേദിക്കപ്പെടുന്നു.

39 ഹാനികാലത്ത് അവൎക്കു ശരണമാകുന്ന
യഹോവയിൽനിന്നു നീതിമാന്മാൎക്കു രക്ഷ ഉണ്ടു;

40 യഹോവ അവരെ തുണെച്ചു വിടുവിക്കുന്നു,
തന്നിൽ ആശ്രയിക്കുന്നതു കൊണ്ട്
അവരെ ദുഷ്ടരിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

൩൮. സങ്കീൎത്തനം.

ഭക്തിമാൻ (൩) മഹാരോഗത്തെയും (൧൦) വൈരിദ്വേഷത്തെയും ഓൎപ്പിച്ചു
(൧൪) ശിക്ഷാഫലം എത്തിയതുകൊണ്ടു (൧൯) പാപമോചനാദിയെ അപേക്ഷി
ക്കുന്നു.

ദാവിദിന്റേ കീൎത്തന. ഓൎപ്പിപ്പാൻ വേണ്ടി.

2 യഹോവേ, നിന്റേ ചിനത്തിൽ എന്നെ ശാസിക്കയും
നിന്റേ ഊഷ്മാവിൽ ശിക്ഷിക്കയും അരുതേ (൬, ൨)!

3 എങ്ങനേ എന്നാൽ നിന്റേ അമ്പുകൾ എന്നിൽ നട്ടു
തൃക്കയ്യും എന്മേൽ തറെഞ്ഞിരിക്കുന്നു.

4 നിന്റേ ൟറൽ നിമിത്തം എന്റേ മാംസത്തിൽ ആരോഗ്യം ഒട്ടും ഇല്ല,
എന്റേ പാപം ഹേതുവായി ഈ എല്ലുകളിൽ സമാധാനം ഇല്ല.

5 എന്റേ അകൃത്യങ്ങളല്ലോ എൻ തലമേൽ കടന്നു
കനത്ത ചുമടു പോലേ എനിക്കു വഹിക്കുരുതാതേ ആയി പോയി.

6 എൻ മൂഢത നിമിത്തം
എന്റേ പുണ്ണുകൾ പുഴുത്തു നാറുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/51&oldid=188901" എന്ന താളിൽനിന്ന് ശേഖരിച്ചത്