38 Psalms, XXXI. സങ്കീൎത്തനങ്ങൾ ൩൧.
2 യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു (൭,൨),
ഞാൻ എന്നും നാണിച്ചു പോകരുതേ. (൨൫, ൨൦)!
നിന്റേ നീതിയാൽ എന്നെ വിടുവിക്കേകണമേ!
3 നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു വിരഞ്ഞു എന്നെ ഉദ്ധരിക്ക,
എനിക്ക് ഉറപ്പിച്ച പാറയും എന്നെ രക്ഷിപ്പാൻ ദുൎഗ്ഗഭവനവും ആക!
4 നീയല്ലോ എന്റേ ശൈലവും ദുൎഗ്ഗവും തന്നേ (൧൮, ൨),
തിരുനാമം നിമിത്തം നീ എന്നെ നടത്തി തെളിക്കും. (൨൩,൩);
5 എനിക്കായി അവർ ഒളിപ്പിച്ച വലയിൽനിന്നു (൯, ൧൬)
നീ എൻ ശരണമാകയാൽ എന്നെ പുറപ്പെടുവിക്കും.
6 നിന്റേ കൈയിൽ ഞാൻ എൻ ആത്മാവെ ഭരമേല്പിക്കുന്നു,
സത്യത്തിൻ ദേവനായ യഹോവേ, നീ എന്നെ വിണ്ടെടുത്തു.
7 മായയായ പൊയ്ദേവകളെ പ്രമാണിക്കുന്നവരെ പകെച്ചു
ഞാൻ യഹോവയിലത്രേ തേറി നില്ക്കുന്നു.
8 നീ എന്റേ താഴ്ചയെ കണ്ടു സങ്കടങ്ങളിൽ എൻ ദേഹിയെ അറിഞ്ഞു.
ശത്രുവിൻ കൈക്കൽ എന്നെ സമൎപ്പിക്കാതേ,
9 എൻ കാലുകളെ വിശാലതയിൽ നിറുത്തിയ ദയയിങ്കൽ
ഞാൻ ആനന്ദിച്ചു സന്തോഷിക്കട്ടേ!
10 യഹോവേ, കൃപ ചെയ്ക, ഞാനല്ലോ ക്ലേശിച്ചു:
വ്യസനത്താൽ എൻ കണ്ണു കുഴിഞ്ഞു (൬,൮),
എൻ ദേഹിയും ജഡവും തന്നേ.
11 എൻ ജീവൻ ഖേദത്താലും
എന്റേ ആണ്ടുകൾ ഞരക്കത്താലും മുടിഞ്ഞും,
എന്റേ ഊക്ക് എൻ കൂറ്റത്താൽ ക്ഷീണിച്ചും
അസ്ഥികൾ നുരുമ്പിച്ചും പോയി.
12 എന്റേ സകല മാറ്റാന്മാർ നിമിത്തം
ഞാൻ എൻ അയല്ക്കാൎക്കു വിശേഷാൽ നിന്ദയും പരിചയക്കാൎക്കു പേടിയുമാ
തെരുവിൽ എന്നെ കാണുന്നവർ എന്നെ വിട്ടു മണ്ടുന്നു. [യി ചമഞ്ഞു;
18 ചത്തവനെ പോലേ ഞാൻ ഹൃദയങ്ങളിൽനിന്നു മറന്നു പോയവൻ,
നഷ്ടപാത്രത്തോട് ഒത്തു ചമഞ്ഞു.
14 ഞാനല്ലോ പലരുടേ കുരള കേൾ്ക്കുന്നു,
അവർ ഒക്കത്തക്ക എന്നെക്കൊള്ളേ മന്ത്രിച്ചു
എൻ പ്രാണനെ എടുപ്പാൻ നിരൂപിക്കയിൽ ചുറ്റും അച്ചമത്രേ.
15 ഞാനോ, യഹോവേ, നിങ്കൽ തേറി,
നീ എൻ ദൈവം എന്നു പറഞ്ഞു.