Jump to content

താൾ:GaXXXIV5a.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 Psalms, XV. XVI. സങ്കീൎത്തനങ്ങൾ ൧൫. ൧൬.

൧൫. സങ്കീൎത്തനം.

നീതിമാന്റേ വൎണ്ണനം (൨ ശമു. ൬, ൧൨).
ദാവിദിന്റേ കീൎത്തന

1 യഹോവേ, നിന്റേ കൂടാരത്തിൽ ആർ പാൎക്കും?
നിൻ വിശുദ്ധമലയിൽ ആർ വസിക്കും?

2 തികവോടേ നടന്നും നീതിയെ പ്രവൃത്തിച്ചും
ഹൃദയത്തിൽ സത്യത്തെ പറഞ്ഞും കൊള്ളുന്നവൻ,

3 നാവു കൊണ്ട് ഏഷണി പരത്താതേ
കൂട്ടുകാരനോടു തിന്മ ചെയ്യാതേ
അയല്ക്കാരന്റേ മേൽ നിന്ദയെ ചുമത്താതേ ഉള്ളവൻ.

4 നികൃഷ്ടനിൽ അവനു നീരസം തോന്നുകയും
യഹോവയെ ഭയപ്പെടുന്നവരെ അവൻ ബഹുമാനിക്കയും
തനിക്കു ചേതത്തിന്നായി ആണയിട്ടും മാറ്റാതേ ഇരിക്കയും ചെയ്യുന്നു.

5 തന്റേ പണത്തെ പലിശെക്കു കൊടുക്കയും
നിൎദോഷന്റേ നേരേ കൈക്കൂലി വാങ്ങുകയും ഇല്ല.
ഇവ ചെയ്യുന്നവൻ എന്നേക്കും കുലുങ്ങുകയില്ല.


൧൬. സങ്കീൎത്തനം.

ഭക്തൻ യഹോവയിൽ മാത്രം ആശ്രയിച്ചു കൊണ്ടു (൮) പ്രാണഭയത്തിലും
ആശാനിശ്ചയമുള്ളവൻ തന്നേ.

ദാവിദിന്റേ നിധി.

1 ദേവനേ, ഞാൻ നിങ്കൽ ആശ്രയിക്കയാൽ
എന്നെ കാക്കേണമേ!

2 യഹോവയോടു ഞാൻ പറയുന്നിതു: നീ എന്റേ കൎത്താവു,
നിണക്കു പുറമേ എനിക്കു നന്മയില്ല എന്നത്രേ;

3 ദേശത്തിലേ വിശുദ്ധരോടോ:
എന്റേ സൎവ്വപ്രസാദം ഉള്ള ഉദാരന്മാർ ഇവർ (എന്നും പറയുന്നു).

4 അന്യ (ഭൎത്താവി)നെ മേടിക്കുന്നവൎക്കു വേദനകൾ പെരുകും;
അവറ്റിന്റേ കുരുതിക്കാഴ്ചകളെ ഞാൻ ഊക്കയും [൨൩, ൧൩)
അവറ്റിൻ പേരുകളെ എൻ അധരങ്ങളിൽ എടുക്കയും ഇല്ല. (൨ മോ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/20&oldid=188845" എന്ന താളിൽനിന്ന് ശേഖരിച്ചത്