Jump to content

താൾ:GaXXXIV5a.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൯. Psalms, CXLIX. 195

10 മൃഗവും കന്നുകാലിയും ഒക്കയും
ഇഴജാതിയും ചിറകുള്ള കുരികിലും,

11 ഭ്രരാജാക്കളും സൎവ്വകുലങ്ങളും
ഭൂമിയിലേ പ്രഭുക്കളും സകല ന്യായാധിപന്മാരും,

12 യുവാക്കളും കന്യമാരും കൂടേ
മൂത്തവരും ഇളയവരുമായി!

13 ഇവർ യഹോവാനാമത്തെ സ്തുതിപ്പതു
അവന്റേ നാമം മാത്രം ഉന്നതപ്പെടുകയാൽ തന്നേ,
സ്വൎഭൂമികളുടേ മേൽ അവന്റേ പ്രതാപം (നീളുന്നു).

14 അവനും സ്വജനത്തിന്നു കൊമ്പിനെ ഉയൎത്തി
ഇസ്രയേൽപുത്രർ എന്നു തന്നോട് അടുത്ത ജനമായ
സ്വഭക്തന്മാൎക്ക് എല്ലാവൎക്കും സ്തുതി (തോന്നുമാറു),
ഹല്ലെലൂയാഃ!


൧൪൯. സങ്കീൎത്തനം.

രക്ഷെക്കായി സ്തുതിച്ചു (൫) ജാതികൾ്ക്കു ശിക്ഷ ആശിച്ചതു.

1 ഹല്ലെലൂയാഃ
യഹോവെക്കു പുതിയ പാട്ടു പാടുവിൻ (൯൬, ൧)
ഭക്തരുടേ സഭയിൽ അവന്റേ സ്തുതിയെ തന്നേ!

2 ഇസ്രയേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്ക
ചിയോന്റേ മക്കൾ സ്വരാജാവിങ്കൽ ആനന്ദിക്ക!

8 അവർ നൃത്തത്തിൽ തൻ നാമത്തെ സ്തുതിക്ക
തപ്പിട്ട വീണകളാൽ അവനെ കീൎത്തിക്ക!

4 കാരണം സ്വജനത്തെ യഹോവ രുചിച്ചു
സാധുക്കളെ രക്ഷകൊണ്ട് അലങ്കരിപ്പിക്കുന്നു.

5 നീതിമാന്മാർ തേജസ്സിങ്കൽ ഉല്ലസിച്ചു
തങ്ങളുടേ കിടക്കമേലും ആൎത്തുകൊൾ്ക!

6 തൊണ്ടയിൽ ദേവന്റേ പുകഴ്ചകളും
കൈയിൽ ഇരുമുനയുള്ള വാളുമായി,

7 ജാതികളിൽ പ്രതിക്രിയയും
കുലങ്ങളിൽ ശിക്ഷകളും ചെയ്വാനും,

8 അവരുടേ രാജാക്കന്മാരെ ചങ്ങലകളാലും
അങ്ങേ ആഢ്യന്മാരെ ഇരിമ്പു തളകളാലും കെട്ടുവാനും,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/197&oldid=189155" എന്ന താളിൽനിന്ന് ശേഖരിച്ചത്