Jump to content

താൾ:GaXXXIV5a.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൨. Psalms, CXLII. 187

6 അവരുടേ ന്യായാധിപന്മാർ തള്ളിവിടപ്പെട്ടു ശൈലത്തിൻ വശത്തിൽ
[ആകുന്നു,
അപ്പോൾ എന്റേ മൊഴികളെ മനോഹരം എന്നു (ബോധിച്ചു) കേൾ്ക്കും.

7 ഉഴുന്നവൻ മണ്ണിനെ കീറുമ്പോലേ തന്നേ
ഞങ്ങളുടേ അസ്ഥികൾ പാതാളത്തിൻ വായ്ക്കൽ ചിന്നിക്കിടക്കുന്നു.

8 എന്റേ കണ്ണുകളോ കൎത്താവായ യഹോവേ, നിങ്കലേക്കത്രേ,
നിന്നിൽ ഞാൻ ആശ്രയിക്കുന്നു എൻ ദേഹിയെ ഒഴിച്ചുകളയൊല്ല!

9 എന്നെ അകപ്പെടുത്തുന്ന കണിയുടേ വശത്തുനിന്നും
അകൃത്യം പ്രവൃത്തിക്കുന്നവരുടേ കുടുക്കുകളിൽനിന്നും എന്നെ കാക്കേണമേ!

10 ഞാൻ കടന്നു പോവോളം നേരം
ദുഷ്ടന്മാർ താന്താങ്ങളുടേ വലകളിൽ വീണേയാവു!

൧൪൨. സങ്കീൎത്തനം.

മഹാക്ലേശത്തിൽ (൬) യഹോവയെ തന്റേ ഓഹരിയാക്കി രക്ഷ അപേ
ക്ഷിച്ചതു (൫൭).

1 ദാവിദിന്റേ ഉപദേശപ്പാട്ടു; ഗുഹയിൽ ഇരിക്കുമ്പോഴുള്ള പ്രാൎത്ഥന.

2 യഹോവയോട് എൻ ശബ്ദത്താലേ കൂക്കുന്നു
യഹോവയോട് എൻ ശബ്ദത്താലേ കെഞ്ചി യാചിക്കുന്നു.

3 അവന്റേ മുമ്പിൽ എന്റേ ധ്യാനം പകൎന്നു
എന്റേ ഞെരിക്കത്തെ അവന്മുമ്പിൽ കഥിക്കും.

4 എന്നോട് എൻ ആത്മാവ് തളൎന്നിരിക്കയിൽ
എന്റേ പാതയെ നീ അറിയുന്നു;
ഞാൻ നടക്കേണ്ടും വഴിയിൽ
അവർ എനിക്കായി കണി ഒളിപ്പിച്ചു വെച്ചു,

5 വലത്തോട്ടു നോക്കി കാണ്ക,
എന്നെ ബോധിക്കുന്നവൻ ആരും എനിക്ക് ഇല്ല;
അഭയസ്ഥാനം (എല്ലാം) കെട്ടു പോയി;
എൻ ദേഹിയെ കരുതി തേടുന്നവൻ ഇല്ല.

6 യഹോവേ, നിന്നോടു ഞാൻ കൂക്കി
നിയേ എൻ ആശ്രയം
ജീവനുള്ളവരുടേ ദേശത്തിൽ എൻ അംശം തന്നേ എന്നു പറയുന്നു.

7 ഞാൻ ഏറ്റം മെലിഞ്ഞു വലഞ്ഞതിനാൽ എൻ ആൎപ്പിനെ കുറിക്കൊണ്ട്,
എന്നെ ഹിംസിക്കുന്നവരിൽനിന്നു ഉദ്ധരിക്കേണമേ, അവർ എന്നിൽ
[തിറമേറിയവരല്ലോ!


13*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/189&oldid=189139" എന്ന താളിൽനിന്ന് ശേഖരിച്ചത്