Jump to content

താൾ:GaXXXIV5a.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180 Psalms, CXXXVI. സങ്കീൎത്തനങ്ങൾ ൧൩൬.

15 (൧൧൫, ൪SS) ജാതികളുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യക്കൈകളുടേ ക്രിയയത്രേ.

16 അവററിന്നു വായുണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല;

17 ചെവികൾ ഉണ്ടായിട്ടും ശ്രവിക്കയില്ല
അവറ്റിൻ വായിൽ ശ്വാസം ഒട്ടും ഇല്ല്ല;

18 എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.

19 (൧൧൫, ൯SS) ഇസ്രയേൽഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
അഹരോൻ ഗൃഹമേ യഹോവയെ അനുഗ്രഹിപ്പിൻ!

20 ലേവീഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ അനുഗ്രഹിപ്പിൻ!

21 യരുശലേമിൽ വസിക്കുന്ന യഹോവ
ചിയോനിൽനിന്ന് അനുഗ്രഹിക്കപ്പെടാക! ഹല്ലെലൂയാഃ


൧൩൬. സങ്കീൎത്തനം.

യഹോവ (൪) സൃഷ്ടിയിലും (൧൦) മിസ്ര (൨൩) ബാബെലുകളിൽനിന്നു രക്ഷി
ക്കയിലും കാട്ടിയ കരുണ സ്തുത്യം (൧൩൫ പോലേ).

1 യഹോവയെ വാഴ്ത്തുവിൻ കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൧൮, ൧).

2 ദേവാധിദൈവത്തെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

3 കൎത്താധികൎത്താവെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ!

4 തനിച്ചു മഹാത്ഭുതങ്ങളെ ചെയ്യുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

5 വിവേകത്താലേ സ്വൎഗ്ഗങ്ങളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

6 വെള്ളങ്ങൾ്ക്കു മീതേ ഭൂമിയെ പരത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

7 വലിയ ജ്യോതിസ്സുകളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/182&oldid=189126" എന്ന താളിൽനിന്ന് ശേഖരിച്ചത്