Jump to content

താൾ:GaXXXIV5a.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീ. ൧൨൯. ൧൩൦. Psalms, CXXIX. CXXX. 175

൧൨൯. സങ്കീൎത്തനം.

പലപ്പോഴും സ്വജനത്തെ രക്ഷിച്ചവൻ (൫) ഇനിയും ശത്രുക്കൾ്ക്കു നാണം
വരുത്തും.

1. യാത്രാഗീതം.

എന്റേ ബാല്യം മുതൽ അവർ എന്നെ പെരികേ ഞെരുക്കി
എന്ന് ഇസ്രയേൽ പറവൂതാക,

2 എന്റേ ബാല്യം മുതൽ എന്നെ പെരികേ ഞെരുക്കി
അവൎക്ക് എന്നോട് ആവത് ഉണ്ടായതും ഇല്ല.

3 ഉഴവുകാർ എന്റേ മുതുകിന്മേൽ
ഉഴുതു ചാലുകളെ നീളേ വലിച്ചു.

4 യഹോവ നീതിമാൻ
ദുഷ്ടരുടേ കയറുകളെ അവൻ അറുത്തു.

5 ചിയോനെ പകെക്കുന്നവർ ഒക്കയും
നാണിച്ചു പിൻവാങ്ങി പോക!

6 പുരമേലേ പുല്ലു
പൊരിക്കും മുമ്പേ വാടുന്നതിനോട് ഒക്കുക! (യശ.൩൭, ൨൭).

7 അതിനാൽ കൊയ്യുന്നവനു കൈയും
കറ്റകളെ കെട്ടുന്നവനു കൊടന്നയും നിറകയില്ല,

8 വഴിപോകുന്നവർ: നിങ്ങൾ്ക്കു യഹോവാനുഗ്രഹം ആക
യഹോവാനാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു
എന്നു പറകയും ഇല്ല.

൧൩൦. സങ്കീൎത്തനം.

സഭ അരിഷ്ടത്തിൽ പാപമോചനം അന്വേഷിച്ചു (൫) പൂൎണ്ണരക്ഷയെ പ്ര
ത്യാശിക്കുന്നതു.

1. യാത്രാഗീതം.

യഹോവേ, ആഴങ്ങളിൽനിന്നു ഞാൻ നിന്നെ വിളിക്കുന്നു.

2 കൎത്താവേ, എന്റേ ഒച്ച കേട്ടുകൊള്ളേണമേ
ഞാൻ കെഞ്ചുന്ന ശബ്ദത്തിന്നു
നിന്റേ ചെവികൾ ശ്രദ്ധിച്ചിരിക്ക!

8 യാഃ, നീ അകൃത്യങ്ങളെ കുറിക്കൊണ്ടാൽ
കൎത്താവേ, ആർ നില്പു?

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/177&oldid=189117" എന്ന താളിൽനിന്ന് ശേഖരിച്ചത്