Jump to content

താൾ:GaXXXIV5a.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

122 നന്നാവാൻ അടിയന്ന് ഉത്തരവാദിയാക
അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ!

123 നിന്റേ രക്ഷെക്കായും നിന്റേ നീതിമൊഴിക്കായും
എൻ കണ്ണുകൾ മാഴ്കുന്നു.

124 നിന്റേ ദയെക്കു തക്കവണ്ണം അടിയനോടു ചെയ്തു
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!

125 ഞാൻ നിന്റേ ദാസൻ
നിന്റേ സാക്ഷ്യങ്ങളെ അറിവാൻ ഗ്രഹിപ്പിച്ചാലും!

126 യഹോവെക്കു പ്രവൃത്തിപ്പാൻ നേരമായി
നിന്റേ ധൎമ്മത്തെ അവർ ഭഞ്ജിച്ചു.

127 എന്നതുകൊണ്ടു പൊന്നിലും തങ്കത്തിലും ഏറ
നിന്റേ കല്പനകളെ ഞാൻ സ്നേഹിക്കുന്നു.

128 എന്നതുകൊണ്ടു നിൻ നിയോഗങ്ങളെ എല്ലാം ഞാൻ നേർ എന്നു വിധി
സകല വ്യാജമാൎഗ്ഗത്തെയും പകെക്കുന്നു. [ച്ചു

പേ.

129 നിന്റേ സാക്ഷ്യങ്ങൾ അത്ഭുതങ്ങളാകയാൽ
എൻ ദേഹി അവറ്റെ സൂക്ഷിച്ചു.

130 തിരുവചനങ്ങളെ തുറന്നു കൊടുക്ക പ്രകാശിപ്പിക്കുന്നു
അജ്ഞരെ ഗ്രഹിപ്പിക്കുന്നു.

131 തിരുകല്പനകളെ കൊതിക്കയാൽ
ഞാൻ വായി പിളൎന്നു കപ്പുന്നു.

132 എങ്കലേക്കു തിരിഞ്ഞു കനിഞ്ഞുകൊൾ്ക
തിരുനാമത്തെ സ്നേഹിക്കുന്നവൎക്കു ന്യായമാകുമ്പോലേ!

133 തിരുമൊഴിയാൽ എൻ നടകളെ ഉറപ്പിക്ക
യാതൊർ അതിക്രമവും എന്മേൽ ഭരിക്കയും അരുതേ!

134 മനുഷ്യർ പീഡിപ്പിക്കുന്നതിൽനിന്ന് എന്നെ വീണ്ടുകൊണ്ടാലും
നിന്റേ നിയോഗങ്ങളെ കാപ്പാനായി തന്നേ!

135 അടിയന്മേൽ നിൻ മുഖത്തെ പ്രകാശിപ്പിച്ചു
തിരുവെപ്പുകളെ പഠിപ്പിക്കേണമേ!

136 നിൻ ധൎമ്മത്തെ പ്രമാണിക്കാത്തവർ നിമിത്തം
എൻ കണ്ണുകൾ നീൎത്തോടുകളായി ഒലിക്കുന്നു (വിലാപം ൩, ൪൮).

ചാദേ.

137 യഹോവേ, നീ നീതിമാനും
നിന്റേ ന്യായങ്ങൾ നേരുള്ളവയും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/168&oldid=189100" എന്ന താളിൽനിന്ന് ശേഖരിച്ചത്