Jump to content

താൾ:GaXXXIV5a.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൫. Psalms, CXV. 153

7 കൎത്താവിന്മുമ്പിൽ, ഭൂമിയേ, വിറെക്ക,
യാക്കോബിൻ ദൈവമായി,

8 പാറയെ നീൎക്കുളവും
വെങ്കല്ലിനെ നീരുറവുകളും ആക്കി മാറ്റുന്നവന്റേ മുമ്പിൽ തന്നേ!

൧൧൫. സങ്കീൎത്തനം.

യഹോവ സ്വനാമതേജസ്സിനായി (൫) കള്ളദേവകളെ നീക്കുകയും (൯) ഇ
സ്രയേൽ സ്വദൈവത്തെ തേറി (൧൨) അനുഗ്രഹത്തെ കാത്തു (൧൬) സ്തുതിക്ക
യും ചെയ്വാൻ പ്രബോധനം.

1. ഞങ്ങൾ്ക്കല്ല യഹോവേ, ഞങ്ങൾ്ക്കല്ല
തിരുനാമത്തിന്നു തേജസ്സു കൊടുക്ക
നിന്റേ ദയയും സത്യവും ഹേതുവായത്രേ!

2 ഇവരുടേ ദൈവം എവിടേ പോൽ എന്നു
ജാതികൾ എന്തിന്നു പറവു (൭൯, ൧൦)?

3 ഞങ്ങളുടേ ദൈവമോ സ്വൎഗ്ഗത്തിൽ തന്നേ;
പ്രസാദിച്ചത് എല്ലാം താൻ ചെയ്യുന്നു.

4 അവരുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യകൈകളുടേ ക്രിയയത്രേ;

5 അവററിന്നു വായി ഉണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല;

6 ചെവികൾ ഉണ്ടായിട്ടും കേൾ്ക്കയില്ല
മൂക്കു ഉണ്ടായിട്ടും മണക്കയില്ല;

7 കൈകൾ (ഉണ്ടു) സ്പൎശിക്കാ താനും
കാലുകൾ കൂടേ നടക്കാ താനും,
തൊണ്ടകളാൽ കുശുകുശുക്കയും ഇല്ല.

8 എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.

9 ഇസ്രയേലേ, യഹോവയിൽ തേറുക,
ആയവൻ അവരുടേ തുണയും പലിശയും തന്നേ (൩൩, ൨൦).

10 അഹരോൻ ഗൃഹമേ, യഹോവയിൽ തേറുവിൻ,
ആയവൻ അവരുടേ തുണയും പലിശയും തന്നേ.

11 യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ തേറുവിൻ,
ആയവൻ നമ്മുടേ തുണയും പലിശയും തന്നേ.

11

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/155&oldid=189075" എന്ന താളിൽനിന്ന് ശേഖരിച്ചത്