Jump to content

താൾ:GaXXXIV5a.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 Psalms, LXXXVI, സങ്കീൎത്തനങ്ങൾ ൮൬.

10 അവന്റേ രക്ഷ അവനെ ഭയപ്പെടുന്നവൎക്ക് സമീപം തന്നേ
നമ്മുടേ ദേശത്തിൽ തേജസ്സു വസിക്കത്തക്കവണ്ണമേ.

11 ദയയും സത്യവും എതിരേല്ക്കുന്നു
നീതിയും സമാധാനവും ചുംബിക്കുന്നു,

12 സത്യം ഭൂമിയിൽനിന്നു മുളെക്കും
സ്വൎഗ്ഗത്തിൽനിന്നു നീതി എത്തി നോക്കും.

13 യഹോവ കൂട നന്മ നല്കും
നമ്മുടേ ദേശം തന്റേ വിളവെ തരും.

14 നീതി അവന്റേ മുമ്പേ നടക്കും
അവന്റേ നടകളെ വഴിയാക്കി വെക്കയും ചെയ്യും.

൮൬. സങ്കീൎത്തനം.

സങ്കടത്തിൽ നിസ്സംശയമായ ദേവകൃപയെ അപേക്ഷിച്ചു (൬) വിശ്വാസ
ത്താൽ ശങ്കയെ പോക്കി (൧൧) മുമ്പേത്ത രക്ഷകൾ ഓൎത്തു തേറി (൧൪) യാചന
യെ ആവൎത്തിച്ചതു.

ദാവിദിന്റേ പ്രാൎത്ഥന.

1 യഹോവേ, നിന്റേ ചെവി ചാച്ച് എനിക്കു ഉത്തരം തരേണമേ
ഞാൻ എളിയവനും ദരിദ്രനും ആകുന്നുവല്ലോ.

2 ഞാൻ ഭക്തനാകയാൽ എൻ ദേഹിയെ കാത്തുകൊൾ്ക
എൻ ദൈവമേ, നിന്നിൽ തേറുന്ന നിൻ ദാസനെ രക്ഷിക്കേ വേണ്ടു!

3 നാൾ എല്ലാം നിന്നെ നോക്കി വിളിക്കുകയാൽ
കൎത്താവേ, എന്നെ കനിഞ്ഞു കൊണ്ടാലും!

4 അടിയന്റേ ദേഹിയെ സന്തോഷിപ്പിക്ക
കൎത്താവേ, നിങ്കലേക്കു ഞാൻ ദേഹിയേ ഉയൎത്തുന്നുവല്ലോ (൨൫, ൧ ).

5 കാരണം കൎത്താവേ, നീ നല്ലവനും ക്ഷമാശീലനും
നിന്നെ വിളിക്കുന്ന എല്ലാവരോടും ദയ പെരുകിയവനും തന്നേ.

6 യഹോവേ, എൻ പ്രാൎത്ഥന ചെവിക്കൊണ്ടു
ഞാൻ കെഞ്ചി യാചിക്കുന്ന ശബ്ദം കുറിക്കൊള്ളേണമേ.

7 എൻ ഞെരുക്കുനാളിൽ നിന്നോടു വിളിക്കും
നീ ഉത്തരം കല്പിക്കുമല്ലോ.

8 ദേവകളിൽ ആകട്ടേ കൎത്താവേ, നിണക്കു തുല്യൻ ഇല്ല.(൨ മോ. ൧൫, ൧൧)
നിന്റേ ക്രിയകൾ്ക്കു തുല്യമായവയും ഇല്ല.

9 നീ ഉണ്ടാക്കിയ സകല ജാതികളും വന്നു തിരുമുമ്പിൽ കുമ്പിട്ടു
കൎത്താവേ, തിരുനാമത്തെ തേജസ്കരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/114&oldid=188995" എന്ന താളിൽനിന്ന് ശേഖരിച്ചത്