Jump to content

താൾ:GaXXXIV5a.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 Psalms, LXXXIV. സങ്കീൎത്തനങ്ങൾ ൮൪.

16 നിന്റേ വിശറുകൊണ്ട് അവരെ ആട്ടി,
നിൻ കൊടുങ്കാററിനാൽ മെരിട്ടുക!

17 അവരുടേ മുഖത്തിൽ ഇളപ്പം നിറെക്കേ വേണ്ടതു,
യഹോവേ, തിരുനാമത്തെ അവർ തിരവാനും,

18 നാണിച്ച് എന്നെന്നേക്കും ഭ്രമിച്ച്
അമ്പരന്നു കെടുവാനും തന്നേ.

19 പിന്നേ യഹോവ എന്ന നാമമുള്ള നീ മാത്രം സൎവ്വ ഭൂമിയുടേ മേലും അ
എന്ന് അവർ അറിവൂതാക. [ത്യുന്നതൻ

൮൪. സങ്കീൎത്തനം.

ദേവഭവനത്തിൽ വസിക്കുന്നതിന്റേ ഭാഗ്യവും (൬) ഇളകാതേ ആശ്രയി
ക്കുന്നവരുടേ സൌഖ്യവും വൎണ്ണിച്ചു (൯) രാജാവിനു ദേവകരുണ അപേക്ഷി
ച്ചതു.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ; കോരഹ്യപുത്രരുടേ കീൎത്തന.

2 സൈന്യങ്ങളുടേ യഹോവേ,
നിന്റേ പാൎപ്പിടങ്ങൾ എത്ര ആഗ്രഹിക്കപ്പെട്ടവ!

3 യഹോവയുടേ പ്രാകാരങ്ങളെ എൻ ദേഹി കൊതിച്ചു മാഴ്കുകയും ചെയ്യുന്നു,
എൻ ഹൃദയവും ജന്ധവും ജീവനുള്ള ദേവങ്കലേക്ക് ആൎക്കുന്നു.

4 കുരികിൽ കൂടേ വീടു കണ്ടെത്തി,
മേവൽപക്ഷി തന്റേ കുഞ്ഞുകളെ വെക്കുന്ന കൂടും തനിക്കു (കണ്ടു),
നിന്റേ ബലിപീഠങ്ങളെ തന്നേ,
സൈന്യങ്ങളുടേ യഹോവ എന്ന എൻ രാജാവും കൎത്താവും ആയുള്ളോവേ!

5 തിരുഭവനത്തിൽ വസിക്കുന്നവർ ധന്യർ
അവർ ഇനിയും നിന്നെ സ്തുതിക്കും. (സേല)

6 നിന്നിൽ മാത്രം ശക്തിയുള്ള മനുഷ്യൻ
ഹൃദയത്തിൽ നിരത്തുകളുള്ളവൻ തന്നേ ധന്യൻ.

7 ആയവർ കരച്ചൽ താഴ്വരയൂടേ കടന്നു കൊണ്ട്
അതിന്റെ ഉറവാക്കുന്നു,
മുന്മഴ അതിനെ അനുഗ്രഹങ്ങളാൽ അണിയാക്കും.

8 ആയവർ പ്രാപ്തിയിൽനിന്നു പ്രാപ്തിയിലേക്കു ചെല്ലും
ചിയോനിൽ ദൈവത്തിന്മുമ്പിൽ കാണപ്പെടും.

9 സൈന്യങ്ങളുടേ ദൈവമായ യഹോവേ, എൻ പ്രാൎത്ഥനയെ കേൾ്ക്കേണ
യാക്കോബിൻ ദൈവമേ, ചെവികൊൾ്കയാവു! (സേല) [മേ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/112&oldid=188992" എന്ന താളിൽനിന്ന് ശേഖരിച്ചത്