താൾ:GaXXXIV5 1.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

282 Proverbs, VIII. സദൃശങ്ങൾ ൮.

22 അവളെ പിഞ്ചെല്ലുന്നവൻ പെട്ടന്നു
കാള അറുക്കുന്നതിലേക്കു ചെല്ലുമ്പോലേ,
പൈത്യക്കാരൻ ചങ്ങലകൊണ്ടു തളെക്കുന്നതിലേക്കു ചെല്ലുംപോലേ,

23 കുരികിൽ കുടുക്കിലേക്കു പായുമ്പോലേ
തന്റേ പ്രാണനെ കുറിച്ച് എന്നറിയാതേ
അമ്പു കരളിനെ പിളരും വരേ ചെല്ലുന്നു.

24 എന്നിട്ടു മക്കളേ, എന്നെ കേട്ടു
എൻ വായിലേ മൊഴികളെ കുറിക്കൊൾ്വിൻ!

25 നിൻ ഹൃദയം അവളുടേ വഴികളിലേക്കു മാറായ്ക,
അവളുടേ മാൎഗ്ഗങ്ങളിൽ തെറ്റി പോകായ്ക!

26 കാരണം ഏറിയ പട്ടവരെ വീഴിച്ചത് അവളത്രേ,
അവൾ കൊന്നവർ ഒക്കയും ഉരത്ത ജനം തന്നേ.

27 അവളുടേ വീടോ ചാവിൻ അകങ്ങളിലേക്ക്
ഇറങ്ങുന്ന പാതാളവഴികൾ അത്രേ.


൮. അദ്ധ്യായം.

ജ്ഞാനം പരക്കേ എല്ലാവരെയും ക്ഷണിക്കയാലും (൧൨) ശ്രേഷ്ഠപുരുഷാ
ൎത്ഥങ്ങളെ എത്തിക്കയാലും (൨൨) സൃഷ്ടിക്കു മുമ്പേ യഹോവയുടേ വക്കൽ ശില്പി
യായി വിലസിക്കയാലും (൩൨) ആയവളെ കേട്ടേ മതിയാവു.

1. ജ്ഞാനം വിളിച്ചും
വിവേകം ശബ്ദം ഇട്ടും വരുന്നില്ലയോ?

2 വഴിയരികേ മേടുകളുടേ മുകളിലും
മാൎഗ്ഗങ്ങൾ കൂടുന്നതിലും അവൾ നിന്നുകൊണ്ടു,

8 നഗരവായ്ക്കുലേ വാതിലുകളുടേ ഭാഗത്തും
ദ്വാരങ്ങളുടേ പ്രവേശത്തും ആൎത്തുകൊള്ളുന്നിതു:

4 അല്ലയോ പുരുഷന്മാരേ, നിങ്ങളോടു ഞാൻ കൂക്കുന്നു
മനുഷ്യപുത്രരോട് എന്റേ ശബ്ദം ആകുന്നിതു.

5 അജ്ഞരേ, കൌശലം ഗ്രഹിപ്പിൻ
ബുദ്ധിഹീനരേ, ഹൃദയബോധം കൊള്ളുവിൻ!

6 ഞാൻ ഉരെക്കുന്നത് ഔദാൎയ്യവും
എന്റേ അധരത്തുറവ് നേരും ആകയാൽ കേട്ടു കൊൾ്വിൻ!

7 എന്റേ അണ്ണാക്കു സത്യത്തെ ഉച്ചരിപ്പതും.
ദുഷ്ടത എൻ അധരങ്ങൾ്ക്ക് അറെപ്പാകുന്നതും നിശ്ചയം.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/292&oldid=189945" എന്ന താളിൽനിന്ന് ശേഖരിച്ചത്