Jump to content

താൾ:GaXXXIV2.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൫)

യൊളം ചെന്നു. അതിന്റെ അക്കരെ വാഴുന്ന അമൊൎയ്യ
നായ സീഹൊൻ കുറഞ്ഞൊരു മുമ്പെ യൎദ്ദെന്നുകിഴക്കെ രാ
ജ്യത്തെ ജയിച്ചു മൊവാബ്യരെ തെക്കൊട്ടു നീക്കിയതിനാൽ
എറ്റവും മദിച്ചിരിക്കകൊണ്ടു. ഇസ്രയെൽ ദൂതരെ ക
ണ്ടപ്പൊൾ സ്വരാജ്യത്തിൽ കൂടി യാത്ര ചെയ്‌വാൻ സമ്മതി
ക്കാത്തതും അല്ലാതെ ഉടനെ സൈന്യങ്ങളൊട കൂട യുദ്ധ
ത്തിന്നു പുറപ്പെടുകയും ചെയ്തു. അപ്പൊൾ യഹൊവ
ഞാൻ ഇന്നു നിങ്ങൾക്ക ഒരു രാജ്യം അവകാശമാക്കിതരു
വാൻ തുടങ്ങുന്നു എന്നു കല്പിച്ചപ്പൊൾ ഇസ്രയെൽ ധൈ
ൎയ്യം പൂണ്ടു പട എറ്റു സീഹൊനെ ജയിച്ചു അൎന്നൊൻ മു
തൽ യബൊക്കാറുവരെയും ഉള്ള നാടും ഹെശ്ബൊൻ മുതലാ
യ പട്ടണങ്ങളും കൈവശമാക്കി വളരെ കൊള്ളയിടുകയും
ചെയ്തു. ഇപ്രകാരം യബൊക്ക വരെയും ചെന്നപ്പൊൾ
നെടിയ ശരീരികളിൽ ശെഷിച്ച ഒഗ രാജാവും ബാശാൻ
രാജ്യത്തിലെ സകല പ്രജകളൊടും കൂടി പുറപ്പെട്ടു എദ്ര
യിൽ വെച്ചു പൊരിന്നടുത്തപ്പൊൾ. നിങ്ങൾ ഭയപ്പെടരു
ത ഇവനെയും ഞാൻ നിങ്ങൾക്ക തന്നിരിക്കുന്നു എന്നു
ദെവ കല്പന ഉണ്ടായാറെ അവർ അവനെയും പ്രജകളെ
യും സംഹരിച്ചു ബാശാനിൽ പുറമതിലുള്ള പട്ടണങ്ങൾ
൬൦ഉം പിടിച്ചു. ഇപ്രകാരം അൎന്നൊൻ പുഴ മുതൽ ഹ
ൎമ്മൊൻ പൎവ്വതപൎയ്യന്തം യൎദ്ദെന്നു കിഴക്കെ ദെശങ്ങൾ ഒക്ക
യും സ്വാധീനമാക്കുകയും ചെയ്തു. അനന്തരം അവർ യ
ൎദ്ദെൻ നദിയെ കടക്കെണ്ടതിന്നു തെക്കെ സമഭൂമിയിൽ
കൂടി നദീ തീരത്തിങ്കൽ പാളയം ഇറങ്ങി ചില മാസം പാ
ൎക്കയും ചെയ്തു.

൧൯. ബില്യാംഎന്നപ്രവാചകൻ.

മൊവബ രാജാവായ ബാലാക്ക ൟ ചെയ്തതിനെ ഒ
ക്കയും വിചാരിച്ചു പ്രജകളെ പരവശന്മാരായും കണ്ടാ
റെ അയൽവക്കത്തുള്ള മിദ്യാൻ മൂപ്പരൊടു. ൟ വന്ന
സംഘം ചുറ്റുമുള്ളത ഒക്കയും കാള പുല്ലിനെ എന്ന പൊ
ലെ മെഞ്ഞുകളയും എന്നു പറഞ്ഞു സന്ധിച്ച ശെഷം
രണ്ടു പരിഷക്കാരും പ്രാത്തനദീതീരസ്ഥാനായ ബില്യാം
എന്ന പ്രവാചകനെ വിളിപ്പാൻ സമ്മാനങ്ങളൊടു കൂട
ദൂതരെ അയച്ച പറയിച്ചു. മിസ്രയിൽനിന്നു പുറപ്പെട്ട

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/119&oldid=177676" എന്ന താളിൽനിന്ന് ശേഖരിച്ചത്