താൾ:G P 1903.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവൎത്തനങ്ങൾക്കു് ശരിയായ പ്രചാരം ലഭിക്കുന്നതു് അദ്ദേഹം തിരഞ്ഞെടുത്ത ഉപകരണം "മദ്രാസ് സ്റ്റാൻഡാൎഡാ"യിരുന്നു. "സ്റ്റാൻഡാൎഡിനു" അന്നുണ്ടായിരുന്ന പ്രമാണ്യത്തിനു് ഇതും ഒരു തെളിവാണു്. ൧൮൯൬-ാം സെപ്തംബർ ൨൬-ാം തിയതി ആ വന്ദ്യവയോധികൻ ലണ്ടനിൽ നിന്നു് ജി.പി.ക്കു് അയച്ച ഒരു കത്തിൽ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്:

"സിവിൾ സൎവ്വീസ് കമ്മീഷണൎന്മാരുമായി ഞാൻ നടത്തിയ എഴുത്തുകുത്തുകളും അതേപ്പറ്റി പത്രാധിപരുടെ ഒരു കുറിപ്പും വോൾസ്ലി പ്രഭുവിന്റെ വിസ്താരത്തിൽ എന്റെ പങ്കും കാണിക്കുന്ന ഭാഗങ്ങൾ 'ഇൻഡ്യ'യിൽ നിന്നു് വെട്ടിയെടുത്തു് താങ്കൾക്കു് അയയ്ക്കുന്നു. ഇവയെല്ലാം മദ്രാസ് സ്റ്റാൻഡാൎഡിൽ പ്രസിദ്ധീകരിക്കുന്നതു് നന്നായിരിക്കുമെന്നുതോന്നുന്നു. ഐക്യരാജ്യങ്ങളിലെ (United Kingdom)സിവിൾ സൎവ്വീസിൽ പ്രവേശനമനുവദിച്ചതിനെ ഭാരതീയജനത ശരിയായി ഉപയോഗിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."

൧൮൯൬ ഒക്ടോടോബർ ൨൯-ാം തിയതി നവറോജി വീണ്ടും ജി.പിക്ക് എഴുതി:

"ഇക്കൊല്ലത്തെ കമ്മീഷനിൽ എന്റെ ചോദ്യങ്ങൾ അടങ്ങിയ 'ഇൻഡ്യ' അവശേഷം ഇന്നത്തെ


  • ലണ്ടനിൽനിന്നു് ബ്രിട്ടീഷ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു വാരപത്രം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/54&oldid=159119" എന്ന താളിൽനിന്ന് ശേഖരിച്ചത്