താൾ:Dharmaraja.djvu/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രവർത്തനങ്ങൾ, സർവനിയന്ത്രിണിയായ ഒരു ശക്തിക്കുള്ള സർവാധികൃതത്വത്തെലോകത്തെ ധരിപ്പിക്കുന്നു. അതിന്മണ്ണം തന്നെ രാജ്യകാര്യനിർവ്വഹണത്തിലും ഒരു ഭദ്രകേന്ദ്രത്തിൽ ഒന്നോ ഏതാനുമോ ബുദ്ധികൾ സംഘടിക്കുന്നു; ആ സംഘടനയിൽ ചില സങ്കൽപങ്ങൾ സമാവിഷ്ടങ്ങളാകുന്നു: ആ സങ്കൽപങ്ങളുടെ സമവായത്തിൽ അവയ്ക്ക് ക്രിയാജീവൻ ജാതമാകുന്നു: ആ ജീവൻ നിർവാഹകരൂപങ്ങൾമുഖേന പ്രവർത്തനംചെയ്യുന്നു: ആ പ്രവർത്തനത്തിന് രാജ്യഭരണം എന്നു ജനങ്ങൾ അഭിധാനദാനം ചെയ്യുന്നു. ഭദ്രദീപയജ്ഞാനുവർത്തനത്താൽ വർദ്ധിതഭദ്രകീർത്തനനായ രാമവർമ്മധർമ്മരാജന്റെ മന്ത്രമണ്ഡപത്തിൽ ചിലമ്പിനകം, കളപ്രാക്കോട്ട എന്നിത്യാദി ഭവനങ്ങളുടെ ആയുർദ്ദായരജിസ്ത്രുകൾ സാചിവ്യാമന്ത്രണത്തിനു വിഷയമായി ഭവിച്ചു. അതുകളിൽ വാർദ്ധക്യവ്യാധിപാതകാദികൾകൊണ്ട് ആയുഃഖണ്ഡനത്തിനു പ്രഥമഗണനീയമായിക്കണ്ട കളപ്രാക്കോട്ട ജന്മപത്രികയെ, പടത്തലവരുടെ ആജ്ഞാനുകാരിയായി പാണ്ടിദേശങ്ങളിലേക്കു ഭഗവതിയമ്മയെത്തുടർന്ന് യാത്രയാക്കപ്പെട്ടിരുന്ന കേശവപിള്ള അറിവാൻ സംഗതിവരാതെ മന്ത്രിമാർ കിഴിവെഴുതി, അതുഗൂഢമായുണ്ടായ ആ വിധിയെ ഹരിപഞ്ചാനനൻ അറിഞ്ഞ് തമ്പിക്കു വ്യക്തമല്ലാതുള്ള ഒരു മുന്നറിവുകൊടുത്തു. ആ സ്ഥിതിക്ക് മന്ത്രിമാരിൽ ഒരാളായ ‘ജെണ്ട്റാളമ്മാ’വൻവഴി തലവർകുളത്തിലും ആ വസ്തുതയുടെ സൂക്ഷ്മച്ഛായതന്നെ എത്തിയത് ആശ്വര്യമല്ലല്ലോ?

തമ്പിയുടെ ബുദ്ധിക്ഷയത്തിന്റെ കാരണമറിവാൻ തങ്കച്ചി ചോദ്യം തുടങ്ങി. “പെഞ്ചാതി അറിയേണ്ട കാര്യമല്ല” എന്നു തമ്പി, പതിനിയുടെ ആശ്വാസപ്രശ്നത്തിന് ആവശ്യമില്ലെന്നും, തന്റെ മനസ്സിൽ ഉണ്ടായിട്ടുള്ള കാലുഷ്യം നിസ്സാരമെന്നും പ്രൗഢിയോട് അഭിനയിച്ചു പറഞ്ഞു. തങ്കച്ചിക്കു തമ്പിയുടെ വാക്കും ഭാവവും ബോദ്ധ്യമാകാതെ, അദ്ദേഹത്തെ പിന്നെയും ചോദ്യിൾകൊണ്ട് അസഹ്യപ്പെടുത്തിയപ്പോൾ, ഹരിപഞ്ചാനനബാന്ധവവിഷയത്തിലുള്ള തങ്കച്ചിയുടെ നിരന്തരനീരസം ദുശ്ശകുനമായി ദോഷാനുഭവത്തിൽ കലാശിച്ചിരിക്കുന്നു എന്നു സൂചിപ്പിച്ച്, “മനംപോലെ മംഗല്യം” എന്നു തമ്പി ആപത്സംഭവഭയത്തെ സ്ഥിരപ്പെടുത്തി ആക്രോശിച്ചു.

തങ്കച്ചി: (തന്റെ ഗുണദോഷോപദേശങ്ങളെ ഭവിച്ചുണ്ടായ തമ്പിയുടെ പരുഷവാക്കിൽ കുപിതയായി) “കേട്ടൂടാത്ത പെഞ്ചാതിയെപ്പിന്നെ വീട്ടിക്കെട്ടിവലിച്ചിട്ടിരിക്കണതെന്തരിന്? ചാമിയാരെ ആള് എന്തരു പൊടിമായവുംകൊണ്ടു വന്നിരിക്കണാരോ എന്തോ? നീക്കും പോക്കുമില്ലാതെ വിനയായല്യോ അദ്യം—”

തമ്പി: “അമ്മാച്ചന്മാരെ അധികാരങ്ങളൊന്നും കളപ്രാക്കോട്ടയിലെടുക്കണ്ട, കേട്ടോ?”

തങ്കച്ചി: “ഹും! അതിനിങ്ങാർക്കും വ്യാക്കുമില്ല. പണ്ടും കളപ്രാക്കോട്ടമ്മേ കണ്ടല്ലല്ലോ തലവർകളും പടച്ചത്!”

തമ്പി: “ഥു! പുല്ലേ! വാവിട്ഠാണം ചൊല്ല്യാലൊണ്ടല്ലോ!”

തങ്കച്ചി: “മോന്ത്യയ്ക്കു മോന്ത്യയ്ക്ക് അമ്പണം വിളിച്ച്, മൂധേവി തൊറപ്പാൻ ഇനി എന്തരൊണ്ട്? കേറിക്കിടപ്പാൻ കൂരയില്ലാക്കൊമ്പനെപ്പോലെ, പുല്ലേ, പുകിലേന്ന്, എവളെ മുഞ്ഞീ താറ്റിയാലക്കൊണ്ട് ചേതമൊണ്ട്.”

തമ്പി: (സ്വകാര്യമായ മോഹഭംഗഭ്രാന്തിനാൽ) “ഏറെ നൂരാതെ നില്ല്—തന്തറയിൽ നില്ല്. ചേതവും ചേതാരവും ചൊല്ലിത്തെറിക്കാതെ.”

തങ്കച്ചി: “ഏറെ നൂന്നിറ്റല്ല്യോ ഇപ്പം കാണണ കനിഞ്ഞിരിപ്പിന് എടവന്നത്? (കനിവോട്) “വന്ന ചൂനെന്തരെന്നു ചൊല്ലണോ, എവടെ പാട്ടിക്കു ശെവനേന്നു പോട്ടോ?”

ഭാര്യയുടെ കനിവ് ഭർത്താവിന്റെ കോപത്തെ വർദ്ധിപ്പിക്കുകയാണുണ്ടായത്.

തമ്പി: “ശെവനെന്നോ, ഹരനെന്നോ, ഏതു തൊലയിലെങ്കിലും പോയി മാട്ട്. ചേരാത്തടത്തു ചേർന്നാൽ കൊണ്ടൂടാത്തതു കൊള്ളുമെന്നു പറഞ്ഞതു മെയ്യ്! ഇന്നലെപ്പെയ്ത മഴയിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/190&oldid=158461" എന്ന താളിൽനിന്ന് ശേഖരിച്ചത്