താൾ:Dhakshina Indiayile Jadhikal 1915.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യം പുരുഷൻ ചൊല്ലുന്ന "മന്ത്ര"ങ്ങളിൽ ഒരു ഭാഗം ഇതാ സോമ! ഗന്ധൎവ്വ! അഗ്നെ! ഇവൾ പത്ത് പുത്രന്മാരെ പ്രസവിക്കട്ടെ. ഞാൻ 11-ാമത്തെ പുത്രനാകും തമിഴ് ബ്രാഹ്മണരുടെ വിവാഹം 4ാം ദിവസം സ്ത്രീപുരുഷന്മാരുടെ അമ്മാമന്മാർ മുഖ്യമാണ്. പെണ്ണിനേയും കുട്ടിയേയും അവര് ചുമലിൽ എടുത്ത് അല്പം ചാടിക്കളിക്കമം. എനിയും ഒരു വിശേഷം നാലാംദിവസം വയ്യുന്നേരം ഒരു ഘോഷയാത്രയുണ്ട്. അതിൻറെ ചിലവ് പെണ്ണിൻറെ അമ്മാമൻറെതാണ്. അിനാൽ "അമ്മാമൻകോലം" എന്നു പറയുന്നു. പെണ്ണിനെ ആൺവേഷം ധരിപ്പിക്കും. ഒരു ആൺകുട്ടിയെ വിപരീതവും. എഴുന്നള്ളത്ത് മടങ്ങിവരുന്പോൾ സാക്ഷാൽ മണവാളനോട് കന്യാവേഷം കെട്ടിയവൻ ധിക്കാരമായി തൻറെ കുതിരക്കാരനൊ കാൎ‌യ്യസ്ഥനൊ ആണ് മണവാളൻ എന്ന തോന്നിക്കുമാറ് കുറെ സാംസാരിക്കും. എന്നമാത്രമല്ല ചിലപ്പോൾ മണവാളൻ ഒരു കള്ളനാണെന്നപോലെ അവനോടു കാട്ടും. ശിക്ഷ കല്പിക്കുകയും ചെയ്യും. തെലുങ്ക് ബ്രാഹ്മണൎക്കും പുരുഷൻ സ്ത്രീയെ കറുത്ത പുളുങ്കുമണി താലികെട്ടിക്കു നടപ്പുണ്ട്. കൂടാതെ ധാന്യങ്ങൾകൊണ്ടും ഉപ്പുകൊണ്ടും ഓരോ ആനരൂപം ഉണ്ടാക്കിവെക്കും. രണ്ടിൻറെയും വിലവ്യത്യാസത്തേപ്പറ്റി സ്ത്രീപുരുഷന്മാർ തമ്മിൽ കുറെ സംഭാഷണം നടക്കും. ഒടുവിൽ പുരുഷൻ സ്ത്രീയോട് ഗൃഹകൃത്യങ്ങൾ നടത്താൻ പറയും. കുട്ടികൾ നിമിത്തം തനിക്ക് സാധിക്കയില്ലെന്ന് മറുവടി പറകയും(പുരുഷൻതന്നെ അതിനുമുന്പ് കൊടുത്ത് വെച്ചിട്ടുള്ള) രണ്ടു തിരുപ്പതി മരപ്പാവകളെ കാട്ടികൊടുക്കുകയും ചെയ്യും. ഇതിൽനിന്ന് വളരെ വിനോദം ഉണ്ടാക്കിതീൎക്കും. അഞ്ചാംദിവസത്തെ മന്ത്രങ്ങളിൽ ഒന്നാണിത്ഃ- I see thee radiant and eager to be filled with child by me. Thou art in they youth now. Enjoy me, therefore, while I am over you, and so re produce thyself, being desirous of a son. **** Thou prajapathi, enter my body that i may have vigour during this act. *** May Prajapathi




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/203&oldid=158198" എന്ന താളിൽനിന്ന് ശേഖരിച്ചത്