താൾ:Dhakshina Indiayile Jadhikal 1915.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 147 -

ഘോഷയാത്രയുണ്ടാകും. അടുത്ത ക്ഷേത്രമുണ്ടെങ്കിൽ അവിടെയും പോകും. തിരികെ വരുന്നസമയം സ്ത്രീപുരുഷന്മാൎകൂടി കൈകോൎത്ത അല്പം കളിക്കണം. പിന്നെയെ വീട്ടിനകത്ത കടക്കുകയുള്ളു.

ചില പത്മശാലകൾ ശവം സാധാരണപോലെ കുഴിച്ചിടും. ലിംഗധാരികളായിട്ടുള്ളവർ ഇരുത്തീട്ടാകുന്നു. മററുള്ളവർ ദഹിപ്പിക്കുന്നു. മരിച്ചത ശനിയാഴ്ചയൊ ഞായറാഴ്ചയൊ ആയിപ്പോയാൽ ശവത്തോടൊപ്പം ഒര കോഴിയെയും ദഹിപ്പിക്കണം. ഇല്ലെങ്കിൽ അടുത്ത ഒര മരണം കൂടി ഉണ്ടാകും. വെള്ളവും കുടവുമായി പുത്രൻ പ്രദക്ഷിണം വെക്കലും കുടം ഓട്ടപ്പെടുത്തലും ഒടുവിൽ പൊളിക്കലും ഇവൎക്കും ഉണ്ട. പുല അഞ്ചാംനാൾ ഒര സാത്താനി പുരോഹിതൻ വന്ന മരിച്ച ആളുടെ ശേഷക്കാൎക്ക "പുണ്യാഹ"മദ്യവും മാംസവും കൊടുക്കണം. അവസാനദിവസവും അങ്ങിനെതന്നെ. ഈ പുണ്യമദ്യം പുണ്യാഹത്തിന പകരമാണ.

പരിവാരം.


മറവൻ അകമുടയാൻ ഇവരിൽ ഒര അന്തരജാതിയായി മധുരാ, തിരുനെൽവേലി, കോയമ്പത്തൂര, തൃശ്ശിനാപ്പള്ളി ഈ ജില്ലകളിൽ കാണ്മാനുണ്ട. തൊട്ടിയജാതിക്കാരായ ജമീൻദാരന്മാരുടെ ഭൃത്യന്മാരാണ. ആണും പെണ്ണും യജമാനൻ എന്ത കല്പിക്കുന്നുവൊ അത ചെയ്യണം. പറയന്റെ മേല്പട്ടുള്ള ഏത ജാതിക്കാരെയും തങ്ങളുടെ ജാതിയിൽ ചേൎക്കും. പുരോഹിതനായി ബ്രാഹ്മണനെ സ്വീകരിക്കുമാറില്ല. ചിലേടങ്ങളിൽ തൊട്ടിയരുടെ തലവനാണ പുരോഹിതൻ. തിരണ്ട പെണ്ണിനെ 16 ദിവസം ഒര കുടിലിൽ പാൎപ്പിച്ച രാത്രി ശേഷക്കാർ കാക്കും. അത വഴിയെ ചുടും. അവൾ ഉപയോഗിച്ച ചട്ടികലങ്ങൾ ചെറിയ കഷണം കഷണങ്ങളായി ഉടെക്കും. കഷണത്തിൽ മഴവെള്ളംനിന്നാൽ സ്ത്രീ മച്ചിയായിപോകുംപോൽ. കല്യാണത്തിന്റെ ചടങ്ങുകൾ ചിലത നേരമ്പോക്കുണ്ട. ഒന്നാമത്തെ ദിവസം ഒരു വലിയ കുടത്തിൽ വെള്ളം നിറച്ച മീതെ ഒര ചെറിയ ഒഴിഞ്ഞ കുടം‌വെച്ച അതോടുകൂടി ഒരുത്തൻ പെണ്ണിന്റെ വീട്ടിന്റെ ഉമ്മരത്ത മിററം മൂന്ന ചുററണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/161&oldid=158151" എന്ന താളിൽനിന്ന് ശേഖരിച്ചത്