ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 39 —
71. 'അർ,' 'കൾ.' ഈ രണ്ടു പ്രത്യയങ്ങളെ കൂട്ടി ചേൎക്കാമൊ?
ശിഷ്യൎകൾ=ശിഷ്യർകൾ; രാജാക്കന്മാർ=രാജാ
ക്കണ്മാർ;=രാജാക്കൾ+മാർ.
ഇത്യാദി രണ്ടുപ്രകാരത്തിലും കൂട്ടിച്ചേൎക്കാം.
72. സൂക്ഷ്മക്രമം തെറ്റി ഉണ്ടാക്കിയ ബഹുവചനരൂപങ്ങളും ഉണ്ടൊ?
ഉണ്ടു, ചിലതു പറയാം.
ഉ-ം.
നായ | നായ്ക്കൾ | |
മകു | മക്കൾ | |
പിള്ള | പിള്ളകൾ | പിള്ളർ |
കിടാ | കിടാക്കൾ | കിടാങ്ങൾ |
പൈതൽ | പൈതങ്ങൾ | |
ആൺ | ആങ്ങൾ | ആണങ്ങൾ |
പിശാചു | പിശാചുകൾ | പിശാചുക്കൾ |
തമ്പുരാൻ | തമ്പുരാക്കൾ | തമ്പ്രാക്കന്മാർ |
വിഭക്തികൾ.
73. വിഭക്തി എന്നതു എന്തു?
വാചകത്തിലുള്ള അനുഭവത്തിന്നു തക്കവണ്ണം
ചില പ്രത്യയങ്ങളെ ചേൎത്തു നാമരൂപത്തെ മാ
റ്റുന്നവിധം വിഭക്തി എന്നു പറയുന്നു.
74. എത്ര വിഭക്തികൾ ഉണ്ടു?
ഏഴു വിഭക്തികൾ ഉണ്ടു.