താൾ:CiXIV68c.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 235 —

8. (അധികാരം.) 'എന്നിൽ' ഉള്ള ദ്രവ്യം;

9. (പ്രകാരം.) 'തെളിവിൽ' പാടി; 'കിണറ്റിൽ' പന്നി;

10. (നിൎദ്ധാരണം.) 'വസ്തുവിങ്കൽ' ഷൾഭാഗം.

267. ആദേശരൂപത്തിൻ്റെ പ്രയോഗം എങ്ങിനെ?

ആദേശരൂപം സപ്തമിയുടെ പ്രയോഗങ്ങളിലും,
ചതുൎത്ഥിയുടെയും, ഷഷ്ഠിയുടെയും, ചിലപ്രയോ
ഗങ്ങളിലും, വരും.

ഉ-ം. 'അകത്തു' ചെന്നു; 'വീട്ടു' പണി; നന്നെ 'ദൂരത്ത'കുന്നു.


വിഭക്തിസഹായങ്ങൾ.

268. വിഭക്തി പ്രത്യയങ്ങൾക്കു പകരമായി വരുന്ന നാമങ്ങൾ ഏവ?

1. തൃതീയവിഭക്തിക്കു പകരം പ്രഥമവിഭക്തിക
ളോടുകൂടെ 'മൂലം', 'കാരണം,' 'ഹേതു,' മുതലായ നാ
മങ്ങൾ വരും; 'ആയി' എന്ന ക്രിയ അസ്പഷ്ടം.

ഉ-ം. സങ്കടം 'മൂലം'; അതു'കാരണം'; അതു'ഹേതു'.

2. ചതുൎത്ഥി വിഭക്തിക്കു പകരം 'നിമിത്തം,' 'വ
രെ,' മുതലായ നാമങ്ങൾ; 'ആയി' എന്ന ക്രിയ
സ്പഷ്ടവും അസ്പഷ്ടവുമായും വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/243&oldid=181478" എന്ന താളിൽനിന്ന് ശേഖരിച്ചത്