ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 9 —
5. വ്യഞ്ജന ശക്തി കലൎന്നിരിക്കുന്ന സ്വരങ്ങൾ ഏവ?
അം, അഃ ൟ രണ്ടത്രെ.
6. വ്യഞ്ജനങ്ങൾ എത്ര?
ക, ഖ, ഗ, ഘ, ങ,
ച, ഛ, ജ, ഝ, ഞ,
ട, ഠ, ഡ, ഢ, ണ,
ത, ഥ, ദ, ധ, ന,
പ, ഫ, ബ, ഭ, മ,
യ, ര, റ, ല, വ, ഴ, ള,
ശ, ഷ, സ, ഹ, ക്ഷ
ൟ മുപ്പത്തേഴും വ്യഞ്ജനങ്ങൾ തന്നെ.
7. ൟ വ്യഞ്ജനങ്ങളിൽ തമിഴക്ഷരങ്ങൾ ആകുന്നതു എത്ര?
ക, ച, ട, ത, പ, റ,
ങ, ഞ, ണ, ന, മ, ൻ,
യ, ര, ല, വ, ഴ, ള,
ൟ പതിനെട്ടും തമിഴക്ഷരങ്ങൾ തന്നെ.
8. സംസ്കൃതാക്ഷരങ്ങൾ ആകുന്നതു എത്ര?
ഖ, ഗ, ഘ ഛ, ജ, ഝ ഠ, ഡ, ഢ |
ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ, ക്ഷ |
ൟ ഇരിപതും സംസ്കൃതാക്ഷരങ്ങൾ തന്നെ.