താൾ:CiXIV29a.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതാവരുന്നു മണവാളൻ
ചെന്നെതിരെല്പിൻ കന്നിമാർ
വിശുദ്ധവസ്ത്രവും
നെയ്യൊടുപന്തവും, കൈക്കൊള്ളെണ്ടു
മഹാദിനം, ഇന്നുദിതം
ആട്ടിൻ കല്യാണദിവസം

൨. മൂഢർകെട്ടുസം ഭ്രമിച്ചു
മുദാസന്നാഹങ്ങൾധരിച്ചു
ആർ എന്നാൽ മിയൊൻഅവൾപെർ
അങ്ങുദെവവാക്കാംശസ്ത്രം
ബഹു കിരീടംരക്ത വസ്ത്രം
ധരിച്ചവന്റെനാമംനെർ
രാജാധിരാജാവും
കൎത്താധികൎത്താവും, ഹല്ലെലൂയാ
നീവന്നിതാ എൻസ്നെഹിതൻ
വിശ്വാസസത്യമുള്ളവൻ

൩. ആട്ടിൻ കുട്ടിയിൻ കല്യാണ
വിരുന്നിനെ കടന്നു കാണ
ക്ഷണിച്ചവൎക്കു ഭാഗ്യംതാൻ
ആട്ടിൻ രക്തത്താൽ വൈരാഗ്യം
വിശ്വാസവുംകൊണ്ടൊന്നീഭാഗ്യം
സൎവ്വാന്തൎജ്ഞാനിനല്കുവാൻ
ഒർകൺ കാണാത്തതും
ചെവികെൾ്ക്കാത്തതും, ഇന്നഅവ്യക്തം
പുതിയനാ, ഹല്ലെലൂയാ
ഇതി സ്തുതിക്കും സൎവ്വദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/218&oldid=193627" എന്ന താളിൽനിന്ന് ശേഖരിച്ചത്