Jump to content

താൾ:CiXIV285 1851.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൮– നമ്പ്ര തലശ്ശെരി ൧൮൫൧ ആഗുസ്ത്

കെരളപഴമ

൭൪., പുറക്കാട്ടടികളെ ശിക്ഷിച്ചതു

ഏഴിമലയരികിൽ ജയിച്ച ശെഷം വസ്സ് തെക്കൊട്ട് ഒടി– ചെറ്റുവായിൽ കുറയ
മുമ്പെ ഉണ്ടായ അതിക്രമത്തിന്നുത്തരം ചെയ്തുകൊണ്ടു– അവിടെ ചില കപ്പിത്താ
ന്മാർ അഴിമുഖത്തെ സൂക്ഷിച്ചു താമൂതിരിയുടെ പടകുകാരെ പെടിപ്പിച്ചു പൊരു
മ്പൊൾ (൧൫൨൮ സെപ്ത.) അസംഗതിയായിട്ടു കിഴക്കൻ കാറ്റു കെമമായടിച്ചു
ചില പടകും മുറിഞ്ഞു മുങ്ങി ചിലതു കരെക്ക അണഞ്ഞു പൊയാറെഅതിൽ കണ്ട
പറങ്കികളെ ഒക്കയും നാട്ടുകാർ കൊന്നുകളഞ്ഞു– അതുകൊണ്ടു വസ്സ് ചെറ്റുവാ
യിൽ കരെക്കിറങ്ങി ഊരെ ഭസ്മമാക്കി– പിന്നെ പെരിമ്പടപ്പു കൊടുങ്ങലൂ
രെ അടക്കുവാൻ പ്രയാസപ്പെടുന്നതിനൊടു താമൂതിരി ചെറുത്തു വലിയ പട
യെ ചെൎക്കയാൽ വസ്സും കൂടെ അവിടെ ഒടി ശത്രുക്കളെ തടുപ്പാൻ ഒരൊന്നി
നെ ഉപദെശിച്ചു താൻ പുറക്കാട്ടിലെക്കയാത്രയാകയും ചെയ്തു–അവിടെ വാഴുന്ന
അടികൾ പറങ്കികൾ്ക്കു വൈരിയായ്ചമഞ്ഞപ്രകാരം മീത്തൽ പറഞ്ഞുവല്ലൊ(
൬൬. ൭൧.) ദ്രൊഹിയെശിക്ഷിപ്പാൻ നല്ല തഞ്ചം വന്നതു വസ്സ്അറിഞ്ഞു അ
ടികളും നായന്മാരും ഒരു പടെക്കായി കിഴക്കൊട്ടു പുറപ്പെട്ട ശെഷം പട്ടാള
ത്തെ കരെക്കിറക്കി നഗരത്തിന്നു വെള്ളവും ചളിയും നല്ലഉറപ്പും വരുത്തിഎങ്കിലും
പറങ്കികൾ കടന്നു കയറി കൊട്ടാരത്തെ വളഞ്ഞു ആ കടല്പിടിക്കാർ കവൎന്നുച
രതിച്ച പൊന്നും വെള്ളിയും തൊക്കും മറ്റും ഭണ്ഡാരങ്ങളെ ഒക്കെയും കൈക്ക
ലാക്കി അടികളുടെ ദാരങ്ങളെയും പെങ്ങളെയും പിടിച്ചു കൊണ്ടുപൊകയും
ചെയ്തു (൧൫൨൮ അക്ത൧൫) അന്നു പൊരാടിയ ൧൦൦൦ വെള്ളക്കാരിൽ ഒരൊ
രുവന്നു ൮൦൦ പൊൻപത്താക്കു കൊള്ളയുടെ അംശമായി കിട്ടി മൂപ്പന്നു ഒരു ല
ക്ഷത്തൊളം സാധിച്ചു എന്നു കെൾ്ക്കുന്നു–നഗരത്തിന്നു തീ കൊടുത്തു തെങ്ങും മുറിച്ച
തിൽ പിന്നെ പറങ്കികൾ കപ്പലെറി കണ്ണനൂൎക്ക ഒടുകയ്യും ചെയ്തു– അവിടെ നി


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/35&oldid=191163" എന്ന താളിൽനിന്ന് ശേഖരിച്ചത്