താൾ:CiXIV285 1848.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ലത്തഎത്ര നെൎച്ചകളും തിറകളും ഘൊഷിച്ചു സദ്യകളും നടത്തിഎന്നുപറഞ്ഞു കൂടാ
മറിയ അന്തൊണിഎന്ന ആ ഇതലർ ഇരുവരും തൊപ്പിഇട്ടുമാപ്പിള്ളച്ചികളെകെട്ടി
വസിച്ചു അനെകം തൊക്കുകളെവാൎത്തുണ്ടാക്കി വെടിവെക്കുന്നതിൽ അഭ്യാസംകഴി
പ്പിക്കയുംചെയ്തു— ഇനികെരളം മുഴുവനും അണഞ്ഞനാടുകളും താമൂതിരിക്കഅധീ
നമാകുംഎന്നുജ്യൊതിഷക്കാർ ലക്ഷണംപറകയും ചെയ്തു—

൧൫൦൩, ചിങ്ങമാസത്തിൽ തന്നെ അൾബുകെൎക്കഎന്ന വീരൻ൬ കപ്പലൊടും
കൂട കണ്ണനൂരിൽ എത്തി സൊദ്രയും കപ്പലും മുടിഞ്ഞതുംപെരിമ്പടപ്പുതൊറ്റതുംഎ
ല്ലാം കൊലത്തിരി മുഖെനകെട്ടുകാലം വൈകാതെ കൊച്ചിക്ക്‌ഓടി— (സെപ്ത.൨.) ശനി
യാഴ്ച രാത്രിയിൽ എത്തിയപ്പൊൾവൈപ്പിൽ ഉള്ളവർഎല്ലാവരും രാത്രിമുഴുവൻവാ
ദ്യഘൊഷം പ്രയൊഗിച്ചു സന്തൊഷിക്കുന്നതിന്നിടയിൽതാമൂതിരിയുടെ ആയുധക്കാ
ർ ഭയപ്പെട്ടു കൊച്ചിക്കൊട്ടയെവിട്ടു ഒടുകയുംചെയ്തു— ഞായറാഴ്ചരാവിലെകപ്പ
ൽ ആറുംപുഴെക്കകത്തുകൊണ്ടുവെച്ചുതിങ്കളാഴ്ച കപ്പിത്താൻ കരെക്കിറങ്ങി പുഴ
വക്കത്തുവെച്ചുപെരിമ്പടപ്പുമായി കണ്ടുസംഭാഷണം കഴിക്കയും ചെയ്തു— പൊ
ൎത്തുഗാൽ പൊൎത്തുഗാൽഎന്നും കൊച്ചി കൊച്ചി എന്നും ആരവാരങ്ങൾ ഉണ്ടായ
തിന്നിടയിൽരാജാവ് അജ്ഞാനാചാരംഎല്ലാംവെടിഞ്ഞു കണ്ണീർ വാൎത്തു കപ്പി
ത്താനെ ആശ്ലെഷിച്ചു ഇനി കൊച്ചിക്കാർ ഞങ്ങൾ വെറുതെ അല്ല ദു‌ഃഖിച്ചത് എ
ന്നു കാണ്മാൻസംഗതിവന്നു എന്നു പറഞ്ഞുസന്തൊഷിച്ചു കപ്പിത്താൻരാജാവി
ന്റെ ദാരിദ്ര്യം വിചാരിച്ചുഉടനെ ൧൦൦൦൦ വരാഹൻ കൊടുക്കയും ചെയ്തു— രാജാവും
അൾബുകെൎക്കും കൊച്ചിയിൽ പ്രവെശിച്ച ഉടനെ പറങ്കികൾസ്വാമിദ്രൊഹികളാ
യ ഇടവകക്കാരെശിക്ഷിപ്പാൻഒടങ്ങളിൽപുറപ്പെട്ടു ചെറു വൈപ്പിലെനായന്മാ
ർ അമ്പും ചവളവും വളരെ പ്രയൊഗിച്ചിട്ടും കരെക്കിറങ്ങി പൊരുതു ജയിച്ചു
കൈമ്മളുടെ മാടത്തെ വളഞ്ഞു അവനെയും വെട്ടിക്കൊന്നു മാടം ഭസ്മമാക്കുകയും ചെയ്തു—
ഇടപ്പള്ളിയിൽവെച്ചുതകൎത്ത പൊർ ഉണ്ടായി ൫൦൦ വില്ലാളികളും കടവിൽ കാ
ത്തു നിന്നുഎങ്കിലുംഅവിടെയും പൊൎത്തുഗീസർ പ്രവെശിച്ചുഊർപിടിച്ചു കൊ
ച്ചിനായന്മാർ അതിനെ കൊള്ളയിടുകയുംചെയ്തു—

F+ Müller+ Editor+

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/50&oldid=188589" എന്ന താളിൽനിന്ന് ശേഖരിച്ചത്