താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

സ്ത്രീക്ക ആവശ്യമുള്ളതൊക്കെയും പുരുഷൻ കൊണ്ടുവരും ചിറക മുഴുവനും ഉണ്ടായാൽ തള്ള കഞ്ഞിനെ തന്റെ മെൽ വെച്ചു കൊണ്ട പറക്കും. ഇത പ്രമാണിച്ചിട്ട മൊശ ഇസ്രായെല്ക്കാരൊട ആനറാഞ്ചൻ തന്റെ കുഞ്ഞങ്ങളുടെ മെൽ ആടിക്കൊണ്ടിരുന്ന തന്റെ ചിറകുകളെ വിരിച്ച അവയെ എടുത്ത തന്റെ ചിറകുകളിന്മെൽ വഹിക്കുന്നതുപൊലെ യഹൊവാ നിങ്ങളെ വഴിയെ നടത്തിക്കയും ചെയ്തു. എന്നു പറഞ്ഞു. നൂറ്റിൽപുറം വയസ്സുണ്ട. ഭക്ഷണം കൊന്ദൊറിനൊട തുല്യം തന്നെ. ദാഹം ശമിപ്പിപ്പാൻ ചൂടുള്ള രക്തമെ കുടിക്കൂ. പൊന്നാനറാഞ്ചൻ മീനാനറാഞ്ചൻ വെള്ളത്തല ആനറാഞ്ചൻ ൟ വകയെ ഇപ്പൊൾ വിസ്തരിക്കുന്നില്ല.

പുളള സൎവ്വാംഗവും വെളുത്തും കറുത്തും രെഖകൾ ഉണ്ടെങ്കിലും മാറിൽ എറിയിരിക്കും. നാസികാദ്വാരങ്ങൾ മൊട്ടപൊലെയും ചിറകിൽ മൂന്നിലൊരു ഭാഗം നീളം കൂടിയ വാലും ഇവന്റെ ആകൃതി. കാട്ടുപ്രാവ താറാവ മുയല ഇതൊക്കെയും പ്രിയഭക്ഷണം. പറക്കുന്ന പക്ഷികളെ വിലങ്ങിയും താഴെയും റാഞ്ചുന്ന ശീലക്കാരൻ. ഉയൎന്ന വൃക്ഷങ്ങളിൽ കൂടു കൂട്ടി പച്ച നിറവും വെളുപ്പം അനുസരിച്ച മൂന്നും നാലും മൊട്ട ഇടും ഒന്നിന്നും ഉപകാരം ഇല്ലാതെയും ദൊഷങ്ങൾ വളരെ ചെയ്യുന്നതുകൊണ്ടും വെടിവെച്ച വളരെ കൊന്നെങ്കിലെ മതിയാവൂ എന്ന വെച്ച കൊല്ലുന്നു.

പരുന്ത കൊഴിക്കുഞ്ഞുങ്ങളെ വളൎത്തുന്നവർ ഇവനെ നല്ലവണ്ണം അറിയുമെല്ലൊ. ഇവൻ എല്ലാനെരവും കാലത്തും സന്ധ്യാ സമയവും വിശെഷിച്ചും ഭൂമിയിൽ നിന്ന പത്തും പന്ത്രണ്ടും കൊൽ പൊക്കത്തിൽ പറന്ന കൊഴി ഒന്ത തവള മത്സ്യം പാമ്പ ൟ വകയെ റാഞ്ചിക്കൊണ്ടുപൊയി തിന്നുന്നു. തെങ്ങ പ്ലാവ തുടങ്ങിയതിന്മെൽ വെടിപ്പില്ലാതെ ചില്ലകൾ കൊണ്ട കൂടുണ്ടാക്കി പച്ച നിറത്തിൽ നാലും ആറും മൊട്ട ഇടുന്നു.

കൃഷ്ണപ്പരുന്ത കഴുത്തും തലയും വെളുത്തും ശെഷം താമ്രവൎണ്ണവുമെത്രെ. ഇവന്റെ കൃഷ്ണാ എന്ന ശബ്ദഛായയെ അനുസരിച്ച കൃഷ്ണപ്പരുന്തെന്ന പെർ കിട്ടി. വൃക്ഷങ്ങളിൽ കൂടു കൂട്ടി രണ്ടു മൊട്ട ഇടും. അവക്ക കൊഴിമൊട്ടയുടെ വലിപ്പം. ഇവൻ വിഷ്ണുവിന്റെ വാഹനമെന്നും ശനിയാഴ്ച വൈകുന്നെരവും ഞായറാഴ്ച കാലത്തും കാണുന്നത വളരെ ശ്ുണമെന്ന കാവിയർ പറയുന്നത അജ്ഞാനത്തിൽനിന്നു വന്നത.

മൂങ്ങ, കൊക്കുമുതൽ കാലടിവരക്കും നല്ല മാൎദ്ദവമുള്ള നരയൻതുവ്വലുകളും ഉരുണ്ട വലിയ തലയും വട്ടമുഖപും വള