താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ഗ്രീൻലന്തിലെ തിമിംഗിലം ഇവയുടെ നീളം എകദെശം അറുപത മുഴം പതിനഞ്ചു മുഴം വണ്ണം. വാ തുറക്കുമ്പൊൾ ഒരു വഞ്ചിയും അതിലിരിക്കുന്ന തണ്ടുകാർ എല്ലാവൎക്കും തൊടാതെ അകത്തു ചെല്ലാം വാൽകൊണ്ടുള്ള അടി വഞ്ചിക്ക കൊണ്ടാൽ തകൎന്നുപൊകും സ്ത്രീക്ക രണ്ട അകിടുണ്ട നെയ്യും എല്ലും നിമിത്തമായി ഇവയെ കൊല്ലുന്നു കൂടക്കൂടെ പൊങ്ങി ശ്വാസം കളയുമ്പൊൾ വായുശക്തികൊണ്ട വെള്ളം എകദെശം രണ്ടും മൂന്നും കൊൽ പൊക്കത്തിൽ മെല്പെട്ട തെറിക്കും ഇവയെ പിടിപ്പാൻ ആണ്ടുതൊറും മുന്നൂറ കപ്പൽ പുറപ്പെടുന്നു ഒരൊന്നിൽ രണ്ടും മൂന്നും പിടിച്ചിടും കപ്പലിൽ ഇരിക്കുന്നവർ ഇവയെ കണ്ടാൽ ഉടനെ രണ്ടു വഞ്ചി ഇറക്കി പതുക്കെ സമീപത്ത ചെന്ന മെല്പട്ടു പൊങ്ങുമ്പൊൾ ഇരിമ്പകൊണ്ടുള്ള അസ്ത്രം മെൽ എറിയും അത എറ്റാൽ ഒരു നാഴിക നെരം വെള്ളത്തിൽ താന്നു കിടന്ന പിന്നയും ശ്വാസം കളെവാൻ പൊങ്ങുമ്പൊൾ ഇതുപൊലെ തന്നെ എറിഞ്ഞെല്പിച്ച ക്ഷീണിപ്പിച്ചാൽ പിന്നെ താഴുകയില്ല അപ്പൊൾ കുന്തങ്ങളെ കൊണ്ട.കുത്തികൊല്ലൂം അതിന്റെ ചൊര കൊണ്ട സമുദ്രത്തിലെ വെള്ളം കുറെ ദൂരം വരക്കും രക്തവൎണ്ണമാകും ചത്തതിന്റെ ശെഷം വലിച്ച കൊണ്ടുപൊയി കപ്പലിന്മെൽ ചെൎത്ത കെട്ടി കാൽ വഴുക്കാതിരിപ്പാൻ ഒരു വക ആണി തറച്ചിട്ടുള്ള ചെരിപ്പിട്ട പത്തിരുപത പെർ മീനിന്റെ മെലിറങ്ങി നൈവല മാത്രം മൂൎന്നെടുക്കും സാമാന്യം തിമിംഗിലത്തിൽനിന്ന ഏകദെശം അയ്യായിരം രൂപായ്ക്ക നൈ കിട്ടും.

നൎവ്വൽ പുരുഷന്ന വിശെഷ ലക്ഷണമായിട്ട നാലു കൊൽ നീളത്തിൽ പിരിവുള്ള ഒരു ദംഷ്ട്രമുണ്ട എണ്ണത്തിന്ന രണ്ടുണ്ടെങ്കിലും ഒന്ന സാരമില്ലാത്തത. നീണ്ടിരിക്കുന്ന ദംഷ്ട്രം പൊട്ടിപ്പൊയാലും പിന്നയും മിനുസമുള്ള മുന കാണുന്നതുകൊണ്ട ഉറച്ച മഞ്ഞുകട്ട ഉടെപ്പാൻ പ്രയൊഗിക്കുന്നു എന്ന ഊഹിക്കാം കളി സമയങ്ങളിൽ സ്നെഹം പ്രകാശിപ്പിക്കുന്നതിന്ന ദംഷ്ട്രങ്ങൾ തങ്ങളിൽ കൂട്ടി ഉരുന്മുന്നു നൈവല എറെ ഇല്ലായ്കകൊണ്ട അവനെ പിടിപ്പാൻ കപ്പൽക്കാൎക്ക എറെ താല്പൎയ്യമില്ല.

കച്ചലൊത്ത ഇവന്നുള്ള നീളത്തിൽ പാതിയും തല തന്നെ. മൂക്കിന്റെ ദ്വാരങ്ങളിൽ കൂടി കളയുന്ന ശ്വാസവായുവിന്റെ ശക്തികൊണ്ട മൂന്നു കൊൽ പൊക്കത്തിൽ വെള്ളം മെല്പട്ട തെറിക്കും താടി എല്ലിൽ ചരട്ടുപമ്പരം പൊലെ അമ്പത പല്ലും മുകളിൽ പല്ലില്ലാതെയും താഴത്തുള്ള പല്ലുകൾ പറ്റുന്നതിന്ന അമ്പതു കുഴിയും ഉണ്ട നാല്പതുകൊൽ നീളവും പതിന