താൾ:CiXIV280.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൬ കൎണ്ണം

രംചൊരിഞ്ഞുമെഘങ്ങൾ ചുഴലിയും കാറ്റും പ്രതികൂലമായി ട്ടുഴറിവ
ന്നിതുകൊടുതായെറ്റവും കഴുകുംകാകനുംപറന്നിതുമെലെ യൊഴുകിക
ണ്ണുനീ ർകുതിരകൾക്കെല്ലാം തടഞ്ഞുവീണിതുഗജപദാദികൾ ഇടഞ്ഞു
തങ്ങളിൽമുറികയുംചെയ്തു കടിഞ്ഞിവയൊക്കക്കഴിച്ചുകൎണ്ണനും നടന്നി
തുചിത്തമുറപ്പിച്ചന്നെരം വഴിയിൽകണ്ടവർപലരൊടുമപ്പൊൾ മൊ
ഴിഞാനിങ്ങിനെവിരുതുള്ളംഗെശൻ നരനാരായണരിരുവരുമെങ്ങാ
രൊരുവർകണ്ടിതൊപറെവിൻവൈകാതെ തരുവൻനാടുകൾനഗ
രംഗ്രാമങ്ങൾ തുരഗവാരണരഥങ്ങൾനൽകുവൻ പൊരുതുപാൎത്ഥ
നെക്കുലചെയ്തുപൊരിൽ പൊരുളവനുള്ളതടയനൽകുവൻ എവിടു
ത്തുപാൎത്ഥനെവിടുത്തൊനെന്നു കപടംകൈവിട്ടുപറെവിൻകണ്ടാകി
ൽ കഴിവുണ്ടാമിതുമവനിന്നെന്നുടെ മിഴികളിലകപ്പെടുന്നതാകി
ലൊ പലരൊടുമിത്ഥംപറഞ്ഞുകൎണ്ണനും അലമലമെന്നുപറഞ്ഞുശല്യ
രും പലനാളും നിന്റെവചനങ്ങൾകൊണ്ടെ കലഹംകണ്ടുഞാൻ
പൊളിയല്ലകൎണ്ണ ചപലന്മാൎക്കിത്ഥംപറെകെന്നുശീലം കപടവും ച
ത്താലൊഴി ഞ്ഞുമാറുമൊ ഒരുമുഹൂൎത്തത്തിനിടെക്കുപാൎത്ഥനെ ത്തിറ
മൊടുകാട്ടിത്തരുന്നതുണ്ടുഞാൻ അവനെവില്ലുമായടുത്തുകാണുംപൊ
ൾ അവനിമുട്ടപ്പാഞ്ഞടവിതെടുംനീ അവനുടെകീൎത്തിനടനംചെയ്യു
ന്നു ഭുവനത്തിംകലെന്നറിഞ്ഞുതില്ലെനീ നരസിംഹത്തിനുസമൻ
ധനഞ്ജയൻ നരിയൊടൊക്കും നീയവനെയൊൎക്കുംപൊൾ പെരി
കനാണമില്ലയൊനിനക്കുള്ളിൽ പൊരുവതിന്നവനൊടുസൂൎയ്യാത്മജ
പുനരതുകെട്ടുപറഞ്ഞുകൎണ്ണനും മനസികൊപംവന്നതുപൊറായ്കയാൽ
മതിമതിപാരമധിക്ഷെപിച്ചതുമതിമാന്മാരായൊൎക്കതുഗു ണമല്ല പെ
രികനന്നെല്ലൊഭവാൻ നിരൂപിക്കിൽ പരിപാലിക്കുന്നതഴകിതുരാ
ജ്യം പെരുവഴിപൊകുംകുലസ്ത്രീവൎഗ്ഗത്തെ കരബലംകൊണ്ടുപിടിച്ചു
പുൽകിയും മറയവരൊടുപറിച്ചുകൊൾകയും മറിവുകളെന്നിയൊരു
വൎക്കുമില്ല പൊടികൊണ്ടെപൊകുംമലമൂത്രാദികൾ പൊടിയാലെകുളി
കുറിയുമങ്ങിനെ കുലഭെദങ്ങളുമറികയില്ലാരും കുലശീലമുള്ളജനത്തെ
നിന്ദിച്ചും മകൻമരുമകൻമകളുംമാതാവും മഹിഷിയുംജനകനുംകനി
ഷ്ഠനും ഒരുമിച്ചുകളിച്ചിരുന്നുമദ്യവും പെരുകിത്താളവുംപിടിച്ചുപാടി
യും മദംകൊണ്ടുവീണുമതിമറന്നുടൻ തളൎന്നുതങ്ങളിൽപകൎന്നുഭൊഗി
ച്ചും മരുവീടുംജനംതവരാജ്യത്തിംകൽ പെരികനന്നെല്ലൊപുനരി
വയെല്ലാം മനസ്സിൽതൊന്നിയതിനിയുംചൊൽകിലും നിനക്കുനല്ല
തുപറയുന്നുണ്ടുഞാൻ ജളമതെകൎണ്ണപുനരിതുകെൾനീ കളിയല്ലപണ്ടു
നിനക്കുതുല്യനാ യൊരുപെരുംകാകനുളനായനവൻ ചരിതങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/332&oldid=185622" എന്ന താളിൽനിന്ന് ശേഖരിച്ചത്